തര്‍ക്ക പരിഹാര വേദി: ജുഡീഷ്യറിക്ക് സമാന്തരമായി പ്രവര്‍ത്തിക്കുന്നില്ളെന്ന് മുസ്ലിം പണ്ഡിതര്‍
text_fieldsന്യൂഡൽഹി: രാജ്യത്തെ നീതിന്യായ വ്യവസ്ഥക്ക് സമാന്തരമായി ത൪ക്ക പരിഹാര വേദികൾ പ്രവ൪ത്തിക്കുന്നില്ളെന്ന് പ്രമുഖ മുസ്ലിം പണ്ഡിതനും മുസ്ലിം വ്യക്തിനിയമ ബോ൪ഡ് അംഗവുമായ സഫറിയാഫ് ജീലാനി. ത൪ക്ക പരിഹാര വേദികൾക്ക് നിയമസാധുതയില്ളെന്ന സുപ്രീംകോടതി പരാമ൪ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് കൂട്ട൪ തമ്മിലുള്ള പ്രശ്നങ്ങൾ അവരുടെ തന്നെ സമ്മതത്തോടെ ഇസ്ലാമിക നിയമമനുസരിച്ച് തീ൪പ്പാക്കുക മാത്രമാണ് തങ്ങൾ ചെയ്യുന്നത്. ഇത് ഭരണഘടനക്കെതിരല്ളെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലിം വ്യക്തിനിയമം അനുസരിച്ച് പ്രവ൪ത്തിക്കാൻ ഭരണഘടന തന്നെ അനുവാദം തന്നിട്ടുണ്ടെന്ന് മറ്റൊരു പണ്ഡിതനായ ഖാലിദ് റാഷിദ് പ്രതികരിച്ചു.
കോടതി വിധിയിൽ തെറ്റില്ളെന്ന് പട്നയിലെ ഇമാറത്ത് ശരീഅ അംഗം മൗലാനാ അനീസു൪റഹ്മാൻ പറഞ്ഞു. ദാറുൽ ഇഫ്തയും ദാറുൽ ഖദായും ഭരണഘടനാവിരുദ്ധമാണെന്ന ഹരജിക്കാരൻെറ വാദം കോടതി നിരാകരിക്കുകയായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫത്വകൾക്ക് നിയമ പരിരക്ഷയില്ളെന്ന കോടതി പരാമ൪ശത്തിൽ തെറ്റില്ളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
