ഡിസ്റ്റിഫാനോ ഓര്‍മയായി
text_fieldsമഡ്രിഡ്: കാൽപന്തുകളിയിലെ റയൽമഡ്രിഡ് ഇതിഹാസം ആൽഫ്രെഡോ ഡിസ്റ്റിഫാനോ (88) അന്തരിച്ചു. ഹൃദയാഘാതത്തത്തെുട൪ന്ന് കഴിഞ്ഞദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അ൪ജൻറീനക്കാരൻ അബോധാവസ്ഥയിലായിരുന്നു. മഡ്രിഡിലെ മറനോൺ ആശുപത്രിയിലായിരുന്നു അന്ത്യം. അ൪ജൻറീനക്കാരനായിരുന്നെങ്കിലും സ്പാനിഷ് ഫുട്ബാൾ ടീമായ റയൽമഡ്രിഡിൻെറ ഇതിഹാസതാരമായാണ് ഡിസ്റ്റിഫാനോയെ ലോകമറിഞ്ഞത്.
1926 ജൂലൈ നാലിന് ബ്വേനസ് എയ്റിസിലായിരുന്നു ജനനം. 19ാം വയസ്സിൽ അ൪ജൻറീനയിലെ റിവ൪പ്ളേറ്റിലൂടെ പ്രഫഷനൽ ഫുട്ബാൾ ജീവിതത്തിന് തുടക്കം കുറിച്ചു. പിന്നീട് കൊളംബിയൻ ക്ളബായ മില്യനറിയസിൽ രണ്ടു സീസണിൽ കളിച്ച ശേഷമാണ് സ്പെയിനിലേക്ക് കൂറുമാറിയത്. 1953ൽ റയൽമഡ്രിഡിലത്തെിയ ഡിസ്റ്റിഫാനോ 64 വരെ നീണ്ട 11 വ൪ഷം മഡ്രിഡ് ടീമിൻെറ നെടുന്തൂണായി. അ൪ജൻറീനക്കുവേണ്ടി ആറ് മത്സരങ്ങളിൽ മാത്രമേ പന്തു തട്ടിയിട്ടുള്ളൂ. പിന്നീട്, കൊളംബിയക്കുവേണ്ടി നാല് മത്സരങ്ങളിലും കളിച്ചു. സ്പാനിഷ് പൗരത്വം നേടിയതിനു പിന്നാലെ അ൪ജൻറീന അവഗണിച്ചപ്പോൾ സ്പെയിനിനായി ഈ മുൻനിരയിലെ പ്രതിഭയുടെ തട്ടകം. 1957 മുതൽ ’61വരെ സ്പെയിനിനുവേണ്ടി 31 കളിയിൽ 23 ഗോൾ നേടി.
21 വ൪ഷത്തിനുശേഷം റയൽമഡ്രിഡിനെ സ്പാനിഷ് ലീഗ് ജേതാക്കളാക്കിയാണ് അ൪ജൻറീനക്കാരൻ മഡ്രിഡിൽ അരങ്ങേറിയത്. എട്ടുതവണ ടീമിനെ ലീഗ് ജേതാക്കളാക്കി. 1957, 59 വ൪ഷങ്ങളിൽ യൂറോപ്യൻ ഫുട്ബാള൪ പുരസ്കാരവും നേടി. അഞ്ച് യൂറോപ്യൻ കപ്പുകൾ, ഒരു സ്പാനിഷ് കപ്പ്, ഇൻറ൪കോണ്ടിനെൻറൽ കപ്പ്, നാല് കൊളംബിയൻ ലീഗ് കപ്പ്, ഒരു അമേരിക്ക കപ്പ് എന്നിവ ഡീഗോ മറഡോണയുടെയും ലയണൽ മെസ്സിയുടെയും മുൻഗാമിയായ അതുല്യ ഫോ൪വേഡിൻെറ കരിയറിന് തിളക്കമേകി.
38ാമത്തെ വയസ്സിൽ റയൽ മഡ്രിഡ് വിടുമ്പോൾ 282 മത്സരങ്ങളിൽ 216 ഗോളുകൾ സ്വന്തമാക്കിയിരുന്നു. ഏറക്കാലം റയലിൻെറ ഒന്നാം നമ്പ൪ ഗോൾ വേട്ടക്കാരനായിരുന്നു ഡിസ്റ്റിഫാനോ. 2010ൽ റൗൾ ഈ റെക്കോഡ് തക൪ത്തശേഷം രണ്ടാം സ്ഥാനക്കാരനായി. പെലെയുടെ സമകാലികനായിരുന്നെങ്കിലും റയൽ മഡ്രിഡിലെ വിലാസത്തിലായിരുന്നു ഡിസ്റ്റിഫാനോ ഫുട്ബാൾ ലോകത്തിൻെറ ആദരം ഏറ്റുവാങ്ങിയത്. ഒരു ലോകകപ്പിലും പന്തുതട്ടാൻ കഴിഞ്ഞില്ളെന്നതും ഈ അതുല്യപ്രതിഭയുടെ സ്വകാര്യ ദു$ഖമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
