ഝാര്‍ഖണ്ഡ് കുട്ടികളെ പേടിപ്പിക്കാന്‍ നിര്‍ദേശം ; ഡി.ഐ.ജി എസ്. ശ്രീജിത്തിനെതിരെ അന്വേഷണം
text_fieldsപാലക്കാട്: അന്യസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട കേസിൻെറ തെളിവെടുപ്പിനിടെ, ഝാ൪ഖണ്ഡിൽനിന്നുള്ള പെൺകുട്ടികളെ പേടിപ്പിക്കാൻ ഡി.ഐ.ജി എസ്. ശ്രീജിത്ത് നി൪ദേശം നൽകിയതായി പയെന്ന മുക്കം ഓ൪ഫനേജിൻെറ പരാതിയിൽ എ.ഡി.ജി.പി (ഇൻറലിജൻസ്) അന്വേഷണം തുടങ്ങി.
ഓ൪ഫനേജ് വൈസ് പ്രസിഡൻറ് വി. മുഹമ്മദ് മോൻ ഹാജി നൽകിയ പരാതിയിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നി൪ദേശപ്രകാരമാണ് അന്വേഷണം.
കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് എത്തിയ ഝാ൪ഖണ്ഡ് സ൪ക്കാ൪ സംഘം മുക്കം ഓ൪ഫനേജിലെ അന്തേവാസികളിൽനിന്ന് മൊഴി എടുത്തിരുന്നു. ഝാ൪ഖണ്ഡ് സംഘത്തിലുള്ള ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് കുട്ടികളുടെ മൊഴിയെടുത്തത്.
ഡി.ഐ.ജി എസ്. ശ്രീജിത്ത് ഈ സംഘത്തോടൊപ്പം എത്തിയിരുന്നു.
മറ്റൊരു ഹാളിൽ പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തുന്ന വേളയിൽ ഓഫിസ് മുറിയിലിരുന്ന ഡി.ഐ.ജി, കുട്ടികളെ പേടിപ്പിക്കാൻ ഹിന്ദിയിൽ സ്വന്തം ഫോണിലൂടെ ഝാ൪ഖണ്ഡ് ഡിവൈ.എസ്.പിക്ക് നി൪ദേശം നൽകിയതായി പരാതിയിൽ ആരോപിക്കുന്നു.
മൊഴി രേഖപ്പെടുത്തൽ പൂ൪ത്തിയാക്കി തിരിച്ചത്തെിയ ഡിവൈ.എസ്.പിയോട് ഡി.ഐ.ജി ആംഗ്യഭാഷയിൽ വിവരമാരാഞ്ഞു.
കുട്ടികൾ ഓ൪ഫനേജിനെ കുറിച്ച് നല്ലതുപറഞ്ഞതിനാലാണ് ഡി.ഐ.ജി 12 വയസ്സിൽ താഴെ മാത്രം പ്രായമുള്ള പെൺകുട്ടികളെ പേടിപ്പിക്കാൻ നി൪ദേശം നൽകിയതെന്നും സംസ്ഥാന മനുഷ്യാവകാശ കമീഷൻെറ ഇൻവെസ്റ്റിഗേഷൻ ഓഫിസറായ ഡി.ഐ.ജി ഗുരുതരമായ നിയമലംഘനമാണ് നടത്തിയത്.
പരാതിയിൽ പറയുന്നു. ഉയ൪ന്ന പൊലീസ് ഉദ്യോഗസ്ഥനിൽനിന്നും ഇത്തരത്തിലുള്ള പെരുമാറ്റമുണ്ടായത് ഗൗരവമായി കാണണമെന്നും മറ്റു പൊലീസ് ഉദ്യോഗസ്ഥരും യതീംഖാന ഭാരവാഹികളും ഇതിനു സാക്ഷികളാണെന്നും പരാതിയിൽ ആരോപിച്ചു.
മൂന്നു മണിക്കൂറോളം കുട്ടികളെ പിടിച്ചിരുത്തി ചോദ്യം ചെയ്യുകയായിരുന്നു.
കുട്ടികളുടെ മൊഴിയെടുക്കുമ്പോൾ പൊലീസ് പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും പാലിച്ചിരുന്നില്ളെന്നും യതീംഖാന ഭാരവാഹികൾ പറയുന്നു.
ഇതുസംബന്ധിച്ച് സാമൂഹികനീതി വകുപ്പിൽ ലഭിച്ച പരാതി മുഖ്യമന്ത്രിയുടെ ഓഫിസിന് കൈമാറിയിട്ടുണ്ട്.
മനുഷ്യാവകാശ കമീഷൻ ചെയ൪മാൻ ജസ്റ്റിസ് ജെ.ബി.കോശിക്ക് പരാതി നൽകിയിരുന്നെങ്കിലും കമീഷൻെറ ഭാഗത്തുനിന്ന് പ്രതികരണമുണ്ടായില്ളെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
