ദോഹ: മിഡിൽ ഈസ്റ്റിൽ സ്വപ്നതുല്യമായ ചരിത്രവിസ്മയം തീ൪ക്കുന്നതായിരിക്കും ഖത്ത൪ ആതിഥ്യമരുളുന്ന 2022ലെ ലോകകപ്പ് ഫുട്ബാൾ ടൂ൪ണ്ണമെൻെറന്ന് പ്രമുഖ കോച്ച് ബോറ മിലൂട്ടിനോവിക്. വിവിധ ഭൂഖണ്ഠങ്ങളിൽ നിന്നുളള അഞ്ച് രാജ്യങ്ങളെ പരിശീലിപ്പിച്ച് ലോകകപ്പിന് സജജമാക്കിയ പരിശീലകനാണ് മിലൂട്ടിനോവിക്.
1986ൽ മെക്സികോയെയും 90ൽ കോസ്റ്റാറികയെയും 94ൽ യു.എസിനെയും 98ൽ നൈജീരിയയെയും 2002ൽ ചൈനയേയും ലോകകപ്പ് സേ്റ്റഡിയങ്ങളിലത്തെിച്ചത് മിലൂട്ടിനോവികിൻെറ പരിശീലന പാടവമായിരുന്നു. മിലൂട്ടിനോവിക് ലോകകപ്പിലത്തെിച്ച അഞ്ച് ടീമുകളിൽ നാലും നോക് ഒൗട്ട് ഫെയിസിൽ എത്തുകയുണ്ടായി. ഇപ്പോൾ ഖത്തറിലെ താമസക്കാരനും കാൽപന്തുകളിയുടെ അമരക്കാരനുമാണ് മിലൂട്ടിനോവിക്.
1994ൽ ലോകകപ്പ് യു.എസിൽ ഫുട്ബാൾ തരംഗം സൃഷ്ടിച്ചപോലെ 2022ലെ ലോകകപ്പ് മിഡിൽ ഈസ്റ്റിൽ കായികവസന്തം തീ൪ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു ലീഗ് മൽസരം പോലും നടക്കാറില്ലായിരുന്ന യു.എസിൽ ലോകകപ്പ് ഫുട്ബാൾ തരംഗം തീ൪ത്തു. മെല്ളെ ലോകകപ്പ് ഭൂപടത്തിൽ ഇടംപിടിച്ച യു.എസ് 94ന് ശേഷമുളള ലോകകപ്പുകളിലെല്ലാം മികച്ച നിലവാരം പുല൪ത്തുകയും ചെയ്തു. ഇതേപോലെ വിമ൪ശകരുടെ വായടപ്പിക്കും വിധം സ്വപ്ന നിലവാരത്തിലുളളതായിരിക്കും ഖത്തറിലെ ലോകകപ്പെന്ന് മിലൂട്ടിനോവിക് പ്രത്യാശ പ്രകടിപ്പിച്ചു. ലോകകപ്പ് മിഡിൽ ഈസ്റ്റിന് നൽകിയേക്കാവുന്ന സംഭാവനകൾ അനി൪വചനീയമാണെന്ന് അദ്ദേഹം പറഞ്ഞൂ. ചൂട് കാലമാകുമെങ്കിലും കളിക്കാ൪ക്കും മറ്റും ഏറ്റവും സുഖപ്രദമായ ഭൗതിക സാഹചര്യമൊരുക്കും. സേ്റ്റഡിയങ്ങൾ അടുത്തടുത്ത് തന്നെ സജജീകരിച്ചിരിക്കുന്നതിനാൽ യാത്രാ നഷ്ടവും ഒഴിവാക്കാം-അദ്ദേഹം പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2014 2:30 PM GMT Updated On
date_range 2014-07-06T20:00:05+05:30ഖത്തര്‍ ലോകകപ്പ് സ്വപ്ന സമാനമാകുമെന്ന് മിലൂട്ടിനോവിക്
text_fieldsNext Story