ദോഹ: ഇറാഖിൽനിന്ന് നാ ട്ടി ലത്തെിയ 46 മലയാളി നഴ്സുമാ൪ക്ക് അനുയോജ്യമായ ജോലി ലഭ്യമാക്കാൻ ആവശ്യമായ ശ്രമങ്ങൾ നടത്തുമെന്ന് നോ൪ക്ക റൂട്ട്സ് വൈസ് ചെയ൪മാൻ പത്മശ്രീ സി.കെ. മേനോൻ വാ൪ത്താക്കുറിപ്പിൽ അറിയിച്ചു. ഗൾഫിലുള്ള ഇന്ത്യൻ മാനേജ്മെൻറുകളുടെ നിയന്ത്രണത്തിലുള്ളതുൾപ്പെടെ ആശുപത്രികളിൽ ഇവ൪ക്ക് തൊഴിൽ ലഭിക്കാനാവാശ്യമായ സഹായങ്ങൾ ചെയ്യും. ഇറാഖിൽ നിന്ന് മലയാളി നഴ്സുമാരെ മോചിപ്പിച്ച് നാട്ടിലത്തെിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ച കേന്ദ്ര, സംസ്ഥാന സ൪ക്കാരുകളെയും നയതന്ത്രപ്രതിനിധികളെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. നഴ്സുമാരുടെ മോചനവുമായി ബന്ധപ്പെട്ട് ഇന്ത്യയെ സഹായിക്കാൻ മുന്നിട്ടിറങ്ങിയ ജി.സി.സി രാജ്യങ്ങളുടെ പ്രവ൪ത്തനങ്ങളെയും സി.കെ. മേനോൻ അഭിനന്ദിച്ചു. നഴ്സുമാരെ മോചിപ്പിക്കാനായി ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജും കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും നടത്തിയ പരിശ്രമങ്ങൾ പ്രത്യേകം പരാമ൪ശിക്കേണ്ടതാണ്. ഒമാനിലെ മുൻ ഇന്ത്യൻ അംബാസിഡ൪ അനിൽ വാദ്വയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിൻെറ പശ്ചിമേഷ്യൻ കാര്യങ്ങൾക്കായുള്ള പ്രത്യേക ടീമിൻെറ വിശ്രമരഹിതമായ പ്രവ൪ത്തനങ്ങളാണ് നഴ്സുമാരുടെ മോചനത്തിൽ നി൪ണായകമായത്.
കൂടാതെ ഇറാഖിലെയും ജോ൪ദാനിലെയും ജി.സി.സി രാജ്യങ്ങളിലെയും ഇന്ത്യൻ അംബാസിഡ൪മാരും ഇക്കാര്യത്തിൽ സജീവമായി ഇടപെട്ടതും മോചനത്തിന് കാരണമായിട്ടുണ്ട്.
ഇറാഖിലെ വിമതരുടെ തടവിൽ കഴിയുന്ന 39 തൊഴിലാളികളെ മോചിപ്പിക്കാനും അടിയന്തര നടപടികൾ സ്വീകരിക്കണം. ഇവരെക്കൂടി മോചിപ്പിച്ചാലേ ഇറാഖിലെ ഇന്ത്യയുടെ ശ്രമങ്ങൾ പൂ൪ണ വിജയത്തിലത്തെി എന്നു പറയാനാകൂ എന്നും അദ്ദേഹം പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2014 2:27 PM GMT Updated On
date_range 2014-07-06T19:57:16+05:30ഇറാഖില്‍ നിന്ന് നാട്ടിലത്തെിയ നഴ്സുമാര്‍ക്ക് ജോലി ലഭ്യമാക്കാന്‍ ശ്രമിക്കും - സി.കെ. മേനോന്‍
text_fieldsNext Story