Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2014 12:16 PM GMT Updated On
date_range 2014-07-06T17:46:16+05:30തലശ്ശേരി, പയ്യന്നൂര്‍ ഗവ. കോളജുകള്‍ നാടിന് സമര്‍പ്പിച്ചു
text_fieldsതലശ്ശേരി- ചെറുപുഴ: ഉത്സവാന്തരീക്ഷത്തില്‍ തലശ്ശേരി, പയ്യന്നൂര്‍ ഗവ. കോളജുകള്‍ നാടിന് സമര്‍പ്പിച്ചു. തലശ്ശേരി ഗവ. കോളജ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് നാടിന് സമര്‍പ്പിച്ചത്. ഇറാഖില്‍നിന്നുള്ള നഴ്സുമാരെ സ്വീകരിക്കുന്നതിന് മുഖ്യമന്ത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ആയിരുന്നതിനാല്‍ ശനിയാഴ്ച രാവിലെ 11.25ന് ടെലഫോണ്‍ വഴിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കോടിയേരി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് അഞ്ച് കോടി രൂപ കെട്ടിട നിര്‍മാണത്തിന് നീക്കിവെച്ചിട്ടുണ്ട്. 10 കോടി വേണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടിരുന്നു. ആവശ്യമായ തുക ധനമന്ത്രിയുമായി ആലോചിച്ച് അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കോടിയേരി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കോളജ് കെട്ടിടത്തിന്‍െറ ശിലാസ്ഥാപനം വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് നിര്‍വഹിച്ചു. വെബ്സൈറ്റ് ഉദ്ഘാടനം കൃഷിമന്ത്രി കെ.പി. മോഹനന്‍ നിര്‍വഹിച്ചു. കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പിയും ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ. കെ.എ. സരളയും നിര്‍വഹിച്ചു. കോളജ് വിദ്യഭ്യാസ ഡയറക്ടര്‍ നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കോളജ് കമ്മിറ്റി കണ്‍വീനര്‍ വി.എ. മുകുന്ദന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തലശ്ശേരി നഗരസഭാ ചെയര്‍പേഴ്സന്‍ ആമിന മാളിയേക്കല്‍, തലശ്ശേരി ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മുകുന്ദന്‍ മഠത്തില്‍, പാനൂര്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. വസന്തകുമാരി, പഞ്ചായത്ത് പ്രസിഡന്‍റുമാരായ കെ.പി. ഷമീമ, ടി. ഹരിദാസന്‍, കെ.വി. പവിത്രന്‍, പി. ശ്രീജ, എ.കെ. രമ്യ, ജില്ലാ പഞ്ചായത്തംഗം ഹമീദ് കരിയാട്, വിവിധ രാഷട്രീയകക്ഷി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. കോളജ് സ്പെഷല്‍ ഓഫിസര്‍ ഡോ. പി.ജെ. വിന്‍സന്‍റ് സ്വാഗതവും കമ്മിറ്റി ട്രഷറര്‍ കെ.എം. പവിത്രന്‍ നന്ദിയും പറഞ്ഞു. പയ്യന്നൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് പെരിങ്ങോം ഉമ്മറപ്പൊയിലില്‍ പ്രവര്‍ത്തനമാരംഭിച്ചു. കോളജിന്‍െറ ഔചാരിക ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് നിര്‍വഹിച്ചു. സി. കൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കൊളീജിയറ്റ് എജുക്കേഷന്‍ ഡയറക്ടര്‍ എം. നന്ദകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പയ്യന്നൂര്‍ നഗരസഭാ ചെയര്‍പേഴ്സന്‍ കെ.വി. ലളിത, പയ്യന്നൂര്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് പി.വി. ഗൗരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ റോഷി ജോസ്, പി.വി. തമ്പാന്‍, പി. രവീന്ദ്രന്‍, കെ.ബി. ബാലകൃഷ്ണന്‍, ടി. പത്മാവതി, ഈശ്വരീ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പി. കരുണാകരന്‍ എം.പിയുടെ സന്ദേശം സംഘാടക സമിതി കണ്‍വീനര്‍ എം.വി. കുഞ്ഞിരാമന്‍ വായിച്ചു. കോളജ് സ്പെഷല്‍ ഓഫിസര്‍ ഡോ. പി.പി. ജയകുമാര്‍ നന്ദി പറഞ്ഞു. കോളജ് കെട്ടിടം സ്ഥാപിക്കുന്നതിന് പെരിങ്ങോം റെസ്റ്റ് ഹൗസിന് സമീപം സ്ഥലം സൗജന്യമായി നല്‍കിയ പരേതനായ പണ്ടിച്ചന്‍ പുരയില്‍ കൃഷ്ണന്‍െറ കുടുംബാംഗങ്ങളെയും നിലവില്‍ കോളജ് പ്രവര്‍ത്തിക്കുന്നതിന് കെട്ടിടം സൗജന്യമായി നല്‍കിയ ഉമ്മറപ്പൊയിലിലെ കെ.എഫ്. വര്‍ഗീസിനെയും ചടങ്ങില്‍ ആദരിച്ചു.
Next Story