വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു
text_fieldsഗൂവാഹതി: എട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആറെണ്ണത്തിലും സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ വ൪ധിക്കുന്നെന്ന് ദേശീയ ക്രൈം റെക്കോ൪ഡ്സ് ബ്യൂറോയുടെ റിപ്പോ൪ട്ട്. അസമിൽ ഏറ്റവും കൂടുതൽ വ൪ധന രേഖപ്പെടുത്തിയപ്പോൾ, മണിപ്പൂരിലും മിസോറാമിലും നിരക്ക് കുറയുന്നതായി കണ്ടത്തെി. ദേശീയ തലത്തിൽ സ്ത്രീകൾക്കെതിരെ അതിക്രമങ്ങളിൽ ഏഴാം സ്ഥാനമാണ് അസമിന്.
ആന്ധ്രപ്രദേശാണ് രാജ്യത്ത് സ്ത്രീകൾക്കെതിരെ അതിക്രമം നടക്കുന്നതിൽ ഏറ്റവും മുന്നിലെന്ന് 2013ൽ രാജ്യത്ത് നടന്ന കുറ്റകൃത്യങ്ങളുടെ റിപ്പോ൪ട്ട് പറയുന്നു. ഉത്ത൪പ്രദേശ്, പശ്ചിമബംഗാൾ, രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് രണ്ട് മുതൽ ആറുവരെ സ്ഥാനങ്ങളിൽ.
അസമിൽ റിപ്പോ൪ട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളിൽ 2012ൽ നിന്ന് 3905 ൻെറ വ൪ധനയാണ് 2013ൽ രേഖപ്പെടുത്തിയത്. അതേസമയം, മണിപ്പൂരിലും മിസോറാമിലും കുറ്റകൃത്യങ്ങൾ കുറഞ്ഞതായി രേഖപ്പെടുത്തി. മണിപ്പൂരിൽ 304ൽ നിന്ന് 285ഉം മിസോറാമിൽ 199ൽ നിന്നും 177ഉം ആയി കുറ്റകൃത്യങ്ങൾ കുറഞ്ഞു. ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, സ്ത്രീധന പീഡനം എന്നീ കുറ്റകൃത്യങ്ങളാണ് അസമിൽ സ്ത്രീകൾക്കെതിരെ പ്രധാനമായും നടന്നത്. പട്ടികയിൽ 13ാം സ്ഥാനത്താണ് കേരളം. 11, 216 കുറ്റകൃത്യങ്ങളാണ് കേരളത്തിൽ 2013ൽ രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.