അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ മത്സരങ്ങള്‍ക്ക് തുടക്കം
text_fieldsദുബൈ: റമദാൻ ദിനരാത്രങ്ങളെ ഭക്തിസാന്ദ്രമാക്കുന്ന ദുബൈ അന്താരാഷ്ട്ര ഹോളി ഖു൪ആൻ അവാ൪ഡ് മത്സരങ്ങൾക്ക് ശനിയാഴ്ച രാത്രി തുടക്കമായി.
ലോകത്ത് ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള മത്സരത്തിൽ പങ്കെടുക്കാൻ ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്ന് 87 പേരാണ് ദുബൈയിലത്തെിയിരിക്കുന്നത്.
ഖു൪ആൻ മന:പാഠം, പാരായണം, ഉച്ചാരണ ശുദ്ധി, മികച്ച ശബ്ദം എന്നീ വിഭാങ്ങളിലാണ് മത്സരം നടക്കുക.
പ്രാഥമിക ഘട്ട മത്സരത്തിലൂടെയാണ് ഫൈനലിന് യോഗ്യത നേടാനാവുക. ഓരോ ദിവസവും 28 പേരുടെ പ്രാഥമിക ഘട്ട മത്സരം നടക്കും. മൂന്ന് വിധിക൪ത്താക്കളാണുള്ളത്. രാത്രി 10.30 മുതൽ ദുബൈ ചേംബ൪ ഓഫ് കൊമേഴ്സിലാണ് മത്സരങ്ങൾ. കാഴ്ചശക്തിയില്ലാത്ത മൂന്ന് മത്സരാ൪ഥികൾ ഇത്തവണയുണ്ട്. ഏറ്റവും പ്രായം കുറഞ്ഞ മത്സരാ൪ഥി സെ൪ബിയയിൽ നിന്നാണ്. ഒമ്പതുവയസ്സുകാരൻ. മത്സരത്തിൻെറ തത്സമയ സംപ്രേഷണം വിവിധ അറബിക് ചാനലുകളിൽ ലഭ്യമാണ്. ഫേസ്ബുക്, യൂട്യൂബ് എന്നിവയിൽ DIHQAuae എന്ന പേജിൽ മത്സരത്തിൻെറ വിശദാംശങ്ങൾ ലഭിക്കും.
ഒന്നാംസ്ഥാനക്കാരന് രണ്ടര ലക്ഷം യു.എ.ഇ ദി൪ഹമാണ് സമ്മാനം. രണ്ടും മൂന്നും സ്ഥാനക്കാ൪ക്ക് രണ്ട്, ഒന്നര ലക്ഷം വീതം ലഭിക്കും.
മത്സരത്തിൽ പങ്കെടുക്കുന്നവ൪ക്ക് 30,000 ദി൪ഹം വീതവും. പരിപാടിയുടെ ഭാഗമായി ഇസ്ലാമിക വിഷയങ്ങളിൽ പണ്ഡിതരുടെ പ്രഭാഷണവും നടക്കുന്നുണ്ട്.
ഇന്ത്യയെ പ്രതിനിധീകരിച്ച് മലപ്പുറം സ്വദേശി റാശിദ് മുഹമ്മദ്
ദുബൈ: ദുബൈ അന്താരാഷ്ട്ര ഹോളി ഖു൪ആൻ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇത്തവണ പങ്കെടുക്കുന്നത് മലപ്പുറം മറ്റത്തൂ൪ സ്വദേശിയും കോഴിക്കോട് ഇടിയങ്ങര അൽ മ൪കസുൽ ഫാറൂഖിലെ ആറാംവ൪ഷ വിദ്യാ൪ഥിയുമായ റാശിദ് മുഹമ്മദ് മഠത്തിൽ. അൽഐനിൽ ജോലി ചെയ്യുന്ന മുഹമ്മദ് മഠത്തിലിൻെറ മകനാണ് റാശിദ്. 13ാം വയസ്സിൽ ഏഴുമാസം കൊണ്ട് ഖു൪ആൻ ഹൃദിസ്ഥമാക്കിയ റാശിദ് കഴിഞ്ഞവ൪ഷം മക്കയിൽ നടന്ന ലോക ഖു൪ആൻ പാരായണ മത്സരത്തിൽ അഞ്ചാംസ്ഥാനത്തത്തെിയിരുന്നു. ദുബൈയിലെ മത്സരത്തിൽ ആദ്യമായാണ് പങ്കെടുക്കുന്നത്. ബുധനാഴ്ച രാത്രി പത്തരക്കാണ് റാശിദിൻെറ മത്സരം. മാതാവ്: പരേതയായ ആയിശാബി. സഹോദരങ്ങൾ: ശിഹാബുദ്ദീൻ, ആസിയ, നൂറുദ്ദീൻ, സഈദ്, മുഹമ്മദ് മുസ്തഫ, മു൪ശിദ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
