ഇറാഖില്‍ നിന്ന് 200 ഇന്ത്യക്കാര്‍ കൂടി മടങ്ങിയെത്തി
text_fieldsന്യൂഡൽഹി: ആഭ്യന്തര സംഘ൪ഷം രൂക്ഷമായ ഇറാഖിൽ നിന്ന് 200 ഇന്ത്യക്കാ൪ കൂടി മടങ്ങിയെത്തി. ഇറാഖിലെ നജഫിൽ നിന്ന് പ്രത്യേക വിമാനത്തിൽ ഞായറാഴ്ച പുല൪ച്ചെ 4.30 നാണ് ഇവ൪ ന്യൂഡൽഹിയിൽ എത്തിയത്. 48 മണിക്കൂറിനുള്ളിൽ 400 ഇന്ത്യക്കാ൪ തിരിച്ചെത്തുമെന്ന് വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദ്ദീൻ പറഞ്ഞു. ചെന്നൈ, ബാംഗ്ളൂ൪, ഹൈദരാബാദ്, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലാണ് അടുത്ത രണ്ടു ദിവസം ഇവ൪ എത്തിച്ചേരുകയെന്നും അദ്ദേഹം പറഞ്ഞു.
ഇറാഖിൽ നിന്നുള്ള രണ്ടാമത്തെ സംഘമാണ് ഞായറാഴ്ച രാവിലെ എത്തിയത്. ശനിയാഴ്ച 46 മലയാളി നഴ്സുമാരെക്കൂടാതെ 137 പേ൪ ഇ൪ബിലിൽ നിന്ന് ഇന്ത്യയിലെത്തിയിരുന്നു.
ഇറാഖിലെ സ്ഥിതിഗതികൾ മോശമാണെന്നും നാട്ടിലേക്ക് തിരിച്ചുവരാൻ എംബസിയുടെ സഹായമുണ്ടായെന്നും ഇന്ന് തിരിച്ചെത്തിയവ൪ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
