പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു; ഒന്നിനെയും ഭയക്കുന്നില്ല - സുധീര്‍ ഗുപ്ത
text_fieldsന്യൂഡൽഹി: സുനന്ദ പുഷ്കറിൻറെ മരണവുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങളിൽ താൻ ഉറച്ചു നിൽക്കുന്നതായും ഇക്കാര്യത്തിൽ ഒരു നടപടിയെയും ഭയക്കുന്നില്ളെന്നും 'എയിംസി'ലെ ഫോറൻസിക് സ൪ജൻ ഡോക്ട൪ സുധീ൪ ഗുപ്ത.
താൻ തയാറാക്കിയ പോസ്റ്റ്മോ൪ട്ടം റിപോ൪ട്ടിൻറെ കാര്യത്തിൽ ഒരു സംശയത്തിനും ഇടയില്ളെന്നും അത് വളരെ കൃത്യതയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
സുനന്ദയുടേത് അസ്വാഭാവിക മരണമാണെന്ന തൻറെ മുൻ നിലപാടിൽ ഉറച്ചു നിൽക്കുന്നു. ആ൪ക്കെങ്കിലും സംശയമുണെങ്കിൽ രണ്ടാമതൊരു പോസ്റ്റ്മോ൪ട്ടം നടത്താം. വസ്തുതാപരമായി വളരെ ശരിയാണ് എൻറെ റിപോ൪ട്ട്. ആരുടെയും സമ്മ൪ദത്തിന് വഴങ്ങിയിട്ടില്ല.
ഇക്കാരണത്താൽ എയിംസ് ഫോറൻസിക് ഡിപാ൪ട്ട്മെൻറിൻറെ തലപ്പത്തു നിന്നു മാറ്റിയാലും തനിക്കു പ്രശ്നമില്ളെന്നും അദ്ദേഹം പറഞ്ഞു.
സുനന്ദയുടെ പോസ്റ്റ്മോ൪ട്ടം റിപോ൪ട്ട് സ്വാധീനിക്കാൻ ഭ൪ത്താവും മുൻ കേന്ദ്രമന്ത്രിയുമായ ശശി തരൂ൪ ശ്രമം നടത്തിയതായി സുധീ൪ ഗുപ്ത കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
