Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightകളഞ്ഞുകിട്ടിയ മാല...

കളഞ്ഞുകിട്ടിയ മാല തിരിച്ചുനല്‍കി ടാക്സി ഡ്രൈവര്‍ മാതൃകയായി

text_fields
bookmark_border
കളഞ്ഞുകിട്ടിയ മാല തിരിച്ചുനല്‍കി ടാക്സി ഡ്രൈവര്‍ മാതൃകയായി
cancel
പേരൂര്‍ക്കട: റോഡില്‍നിന്ന് കളഞ്ഞുകിട്ടിയ സ്വര്‍ണമാല തിരികെനല്‍കി ടാക്സിഡ്രൈവര്‍ മാതൃകയായി. പേരൂര്‍ക്കട ടാക്സി സ്റ്റാന്‍ഡിലെ ഡ്രൈവര്‍ നടരാജന്‍ ആശാരിക്കാണ് റോഡരികില്‍നിന്ന് സ്വര്‍ണമാല കിട്ടിയത്. സ്റ്റാന്‍ഡിന് സമീപത്തുനിന്ന് ബുധനാഴ്ച രാവിലെയാണ് ഇദ്ദേഹത്തിന് ഒന്നേകാല്‍ പവന്‍ മാല ലഭിച്ചത്. കളഞ്ഞുകിട്ടിയ മാലയുമായി സഹപ്രവര്‍ത്തകരെയും കൂട്ടി പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലെത്തിയ നടരാജന്‍ ആശാരി ഇത് പൊലീസിന് കൈമാറി. ബുധനാഴ്ച രാവിലെ പേരൂര്‍ക്കട പെട്രോള്‍ പമ്പിന് സമീപം പ്രവര്‍ത്തിക്കുന്ന മാവേലി സ്റ്റോറില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ തൊഴുവന്‍കോട് സ്വദേശി യശോദയുടേതായിരുന്നു മാല. മാവേലി സ്റ്റോറില്‍നിന്ന് മടങ്ങവെ പേഴ്സിനകത്ത് സൂക്ഷിച്ചിരുന്ന മാല നഷ്ടമാവുകയായിരുന്നു. വീട്ടിലെത്തി പേഴ്സ് പരിശോധിച്ചപ്പോള്‍ മാല കാണാതായതിനെ തുടര്‍ന്ന് തിരികെയെത്തിയതോടെയാണ് ഉടമസ്ഥയെ തിരിച്ചറിഞ്ഞത്. സ്റ്റേഷനില്‍ മാല സൂക്ഷിച്ചിട്ടുണ്ടെന്നറിഞ്ഞ യശോദ സ്റ്റേഷനിലെത്തി. ടാക്സി ഡ്രൈവര്‍ നടരാജന്‍ ആശാരി, സഹപ്രവര്‍ത്തകര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പേരൂര്‍ക്കട എസ്.ഐ വി. സൈജുനാഥ് യശോധക്ക് മാല തിരികെനല്‍കി. നടരാജന്‍ ആശാരിക്ക് നന്ദി പറഞ്ഞാണ് യശോദ മടങ്ങിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story