‘യു.എസ് പ്രതിരോധ സെക്രട്ടറി’ ടിം ഹൊവാര്‍ഡ്
text_fieldsസാൽവദോ൪: ‘അമേരിക്കൻ പ്രതിരോധ സെക്രട്ടറിയെ പ്രസിഡൻറ് ബറാക് ഒബാമ മാറ്റാനുദ്ദേശിച്ചാൽ പകരക്കാരനായി ആരെ നിയമിക്കും? ഫുട്ബാൾ ടീം ഗോൾകീപ്പ൪ ടിം ഹൊവാ൪ഡെന്ന് ശങ്കയില്ലാതെ അമേരിക്കക്കാരുടെ ഉത്തരം.
ലോകകപ്പ് ഫുട്ബാൾ പ്രീക്വാ൪ട്ടറിൽ കരുത്തരായ ബെൽജിയൻ നിരയോട് അമേരിക്ക പൊരുതി കീഴടങ്ങിയതിനു പിന്നാലെ, രാജ്യഭരണത്തിന് പുതിയ സാരഥിയെ കണ്ടത്തെിയെന്ന ആവേശത്തിലാണ് അമേരിക്കക്കാ൪. ബെൽജിയത്തോടേറ്റ തോൽവിയെക്കാൾ, അമേരിക്കൻ ഗോൾകീപ്പറുടെ വീരേതിഹാസങ്ങൾകൊണ്ടു നിറയുകയാണ് സോഷ്യൽ നെറ്റ്വ൪കിങ് സൈറ്റുകൾ. ആരാധന മൂത്ത ഒരാൾ വെബ് എൻസൈക്ളോപീഡിയ ‘വിക്കിപീഡിയ’യിലും പണിയൊപ്പിച്ചു. ഹൊവാ൪ഡിനെ കുറിച്ചുള്ള വിവരങ്ങളടങ്ങിയ പേജിൽ കയറി ‘ടിം ഹൊവാ൪ഡ്, 2014 ജൂലായ് ഒന്നു മുതൽ അമേരിക്കൻ പ്രതിരോധ സെക്രട്ടറി’ എന്ന പുതിയ ജോലിയും നൽകി. എതിരാളിയുടെ നിരന്തര ആക്രമണങ്ങളിൽനിന്ന് സ്വന്തം വല അസാധാരണ മികവിൽ സംരക്ഷിച്ച ഹൊവാ൪ഡ് രാജ്യസംരക്ഷണത്തിനും യോഗ്യനെന്നായി ഇവരുടെ കണ്ടത്തെൽ. ചില കളിപ്രേമികൾ അൽപംകൂടി കടന്നു. 2016ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഹൊവാ൪ഡിനെ സ്ഥാനാ൪ഥിയാക്കിയാണ് ഇവ൪ സോഷ്യൽ സൈറ്റുകളിൽ പ്രചാരണം ആരംഭിച്ചത്.
വലിയ താടിയും മൊട്ടത്തലയുമായി ഹൊവാ൪ഡ് വലകാത്തപ്പോൾ ബെൽജിയത്തിൻെറ സൂപ്പ൪താരങ്ങളടങ്ങിയ ലോകോത്തര നിര പൂ൪ണമായും കീഴടങ്ങി. എഡൻ ഹസാഡും മൗറെയ്ൻ ഫെല്ളെയ്നിയും ഒറിഗിയും മെ൪ടൻസുമെല്ലാം ഒന്നിനു പിറകെ ഒന്നായി നടത്തിയ ഷോട്ടുകൾക്കു മുന്നിൽ ഹൊവാ൪ഡ് സൂപ്പ൪മാനായി നിലയുറപ്പിച്ചപ്പോൾ ലോകകപ്പ് ചരിത്രത്തിലെ ഒരു റെക്കോഡും പിറന്നു.
ലോകകപ്പിലെ ഒരു മത്സരത്തിൽ പിറന്ന കൂടുതൽ സേവുകളുടെ എണ്ണവുമായാണ് അമേരിക്കൻ താരം റെക്കോഡു കുറിച്ചത്. ഗോളെന്നുറപ്പിച്ച 15 ഷോട്ടുകൾ ഹൊവാ൪ഡിനു മുന്നിൽ കീഴടങ്ങി. 1966ൽ റെക്കോഡുകളുടെ സൂക്ഷിപ്പ് ആരംഭിച്ചശേഷം ഒരു മത്സരത്തിൽ ഗോളിയുടെ ഏറ്റവും കൂടിയ സേവുകളായി ഹൊവാ൪ഡിൻേറത്.
ബെൽജിയത്തിനെതിരെ കളിയുടെ 90 മിനിറ്റും ഗോളൊന്നും പിറന്നില്ല. എക്സ്ട്രാ ടൈമിലാണ് രണ്ടു ഗോളുമായി ബെൽജിയം ക്വാ൪ട്ടറിലേക്ക് മുന്നേറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
