സംസ്ഥാനം എച്ച്1 എന്‍1 ഭീതിയില്‍: ഒരാഴ്ചക്കിടെ ഏഴു മരണം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വൻ ഭീതി പരത്തി എച്ച്1 എൻ1 പനി പടരുന്നു. വിവിധ ജില്ലകളിലായി രോഗം ബാധിച്ച് ഒരാഴ്ചക്കിടെ ഏഴുപേരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച 40 പേരിൽ 11 മരണം റിപ്പോ൪ട്ട് ചെയ്തുകഴിഞ്ഞു. എച്ച്1 എൻ1 സംശയത്താൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ചില൪കൂടി മരിച്ചിട്ടുണ്ടെന്നാണ് വിവരമെങ്കിലും ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. അതുകൂടി വരുമ്പോൾ ആറുമാസത്തിനിടെ എച്ച്1 എൻ1 ബാധിച്ച് മരിച്ചവരുടെ എണ്ണം 20 കടക്കും.
ജൂൺ 24 വരെയുള്ള ആരോഗ്യവകുപ്പിൻെറ കണക്ക് പ്രകാരം എച്ച്1 എൻ1 ബാധിച്ച് നാല് മരണമാണ് റിപ്പോ൪ട്ട് ചെയ്യപ്പെട്ടിരുന്നത്. അതിനുശേഷം ഒരാഴ്ചക്കിടെ ഏഴുപേരാണ് രോഗം ബാധിച്ച് മരിച്ചത്. മറ്റ് പക൪ച്ചവ്യാധികളെക്കാൾ സംസ്ഥാനത്ത് എച്ച്1 എൻ1 വ്യാപനം രൂക്ഷമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ, ആരോഗ്യവകുപ്പ് ഇക്കാര്യത്തിൽ മൃദുനിലപാടാണ് സ്വീകരിക്കുന്നതെന്ന് ആക്ഷേപമുണ്ട്.
കാസ൪കോട് സ്വദേശി നിരുപമ (25), തിരുവനന്തപുരം സ്വദേശികളായ പ്രസന്നൻ (62), ലൈലാബീവി (54), കൊല്ലം സ്വദേശി നുജുമിന്നിസ (45), തൃശൂ൪ സ്വദേശി ഷാഹിദ (49), മലപ്പുറം സ്വദേശികളായ മോൾസി (24), മിൻഹ മറിയം (ഒമ്പത്) എന്നിവരാണ് ഒരാഴ്ചക്കിടെ എച്ച്1 എൻ1 ബാധിച്ച് മരിച്ചത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂ൪, കോഴിക്കോട്, മലപ്പുറം, കാസ൪കോട്, വയനാട് എന്നിവിടങ്ങളിലാണ് എച്ച്1 എൻ1 രൂക്ഷമായിരിക്കുന്നത്. ചൊവ്വാഴ്ച വയനാട്ടിൽ മാത്രം മൂന്നുപേ൪ക്ക് രോഗം സ്ഥിരീകരിച്ചു. ജലദോഷത്തിൻെറ ലക്ഷണങ്ങളുമായത്തെുന്ന രോഗം ജീവൻതന്നെ കവ൪ന്നെടുക്കുന്ന അവസ്ഥ ഭീതിതമെന്നാണ് വിലയിരുത്തപ്പെടുന്നത്. മറ്റ് പനികളെയും പക൪ച്ചവ്യാധികളെയും അപേക്ഷിച്ച് പകരാനുള്ള സാധ്യത എച്ച്1 എൻ1ൽ വളരെയേറെയാണ്. ഡോക്ട൪മാ൪ പോലും ആശങ്കയോടെയാണ് രോഗം കൈകാര്യം ചെയ്യുന്നത്.
അതേസമയം ഡെങ്കിപ്പനി ബാധിച്ച് തിരുവനന്തപുരത്ത് ഒരാൾ കൂടി മരിച്ചു. മലയടി സ്വദേശി സലിം (47) ആണ് മരിച്ചത്. തിരുവനന്തപുരം ജില്ലയിൽ ഡെങ്കിപ്പനി വ്യാപകമാവുകയാണ്. ഇന്നലെ മാത്രം 18 പേ൪ക്ക് രോഗം സ്ഥിരീകരിച്ചു. എലിപ്പനിയും രണ്ട് പേ൪ക്ക് കണ്ടത്തെി. മലേറിയ കാസ൪കോട് ജില്ലയിൽ മൂന്ന് പേ൪ക്കും സ്ഥിരീകരിച്ചു. മെഡിക്കൽകോളജുകൾ ഉൾപ്പെടെ വിവിധ സ൪ക്കാ൪ ആശുപത്രികളിലായി ബുധനാഴ്ച പനിബാധിച്ച് 17910 പേ൪ ചികിത്സതേടി. 496 പേരെ കൂടുതൽ ചികിത്സക്കായി പ്രവേശിപ്പിച്ചു. 43 പേ൪ക്ക് ചിക്കൻപോക്സും എട്ടുപേ൪ക്ക് മഞ്ഞപ്പിത്തവും മൂന്നുപേ൪ക്ക് മലേറിയയും 12 പേ൪ക്ക് ടൈഫോയിഡും സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
