ഷാ൪ജ: യു.എ.ഇയിലെ വ്യവസായ പ്രമുഖൻ ടിപ്ടോപ് അബൂബക്ക൪ ഹാജി എന്ന കണ്ണൂ൪ എടക്കാട് മുഴുപ്പിലങ്ങാട് പി.കെ.എസ്. ഹൗസിൽ പി.കെ അബൂബക്ക൪ ഹാജി (82) നിര്യാതനായി. ബുധനാഴ്ച പുല൪ച്ചെ നാലിന് ഷാ൪ജ അൽ നഹ്ദയിലെ സഹാറ സെൻററിന് സമീപത്തുള്ള താമസ സ്ഥലത്തായിരുന്നു മരണം. മൃതദേഹം ഷാ൪ജയിൽ കബറടക്കി.
ഷാ൪ജ വ്യവസായ മേഖല 10ലെ യാസ്മീൻ പ്ളാസ്റ്റിക് ഇൻഡസ്ട്രീസ് ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളുണ്ട്. ചെന്നൈയിലെ ടിപ്ടോപ് പ്ളാസ്റ്റിക്സ് എന്ന സ്ഥാപനത്തിൻറ ഉടമയാണ്. 1958ലാണ് ഇത് ആരംഭിച്ചത്.1978ൽ ദുബൈ ദേരയിൽ ‘ദേര പ്ളാസ്റ്റിക്സ്’ എന്ന സ്ഥാപനത്തോടുകൂടിയാണ് ഹാജിയുടെ ഗൾഫ് ജീവിതം ആരംഭിക്കുന്നത്. ഗൾഫിൽ വ്യവസായ സ്ഥാപനങ്ങൾ ഉണ്ടെങ്കിലും ചെന്നൈയായിരുന്നു അദ്ദേഹത്തിൻെറ ക൪മമേഖല. രണ്ടിടത്തും സാമൂഹിക-സാംസ്കാരിക രംഗത്ത് സജീവമായിരുന്നു. ചെന്നൈയിലെ മലബാ൪ മുസ്ലിം അസോസിയേഷൻ (എം.എം.എ) പ്രസിഡൻറായി ദീ൪ഘകാലം പ്രവ൪ത്തിച്ചു. ചെന്നൈ എം.ഇ.എസിൻെറ പ്രസിഡൻറ് പദവിയും അലങ്കരിച്ചിരുന്നു. ചെന്നൈ കിൽപോക്കിലെ എം.ഇ.എസ് റസീന മെമ്മോറിയൽ സ്കൂൾ ഹാജിയുടെ പരേതയായ മകളുടെ പേരിലാണ് പ്രവ൪ത്തിക്കുന്നത്.
നാട്ടിൽ മുഴപ്പിലങ്ങാട് പ്രൈമറി ഹെൽത്ത് സെൻറ൪, ഹൈസ്കൂൾ, റഹ്മാനിയ്യ ജുമാ മസ്ജിദ്, പെ൪ഫെക്ട് ഇംഗ്ളീഷ് സ്കൂൾ തുടങ്ങിയ സംരംഭങ്ങളിലൊക്കെയും ഹാജിയുടെ സാന്നിധ്യമുണ്ടായിരുന്നു. മണപ്പുറം പള്ളി പുന൪നി൪മാണ കമ്മിറ്റി ചെയ൪മാൻ, വാദി റഹ്മ ട്രസ്റ്റ് ചെയ൪മാൻ, റഹ്മാനിയ്യ പള്ളി മുതവല്ലി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു. എടക്കാട് ഭാഗത്ത് ആദ്യമായി മലയാള ഖുതുബയും സ്ത്രീകൾക്ക് പള്ളി പ്രവേശവും നടപ്പിലാക്കിയത് ഹാജിയുടെ മേൽനോട്ടത്തിലുള്ള റഹ്മാനിയ്യ പള്ളിയിലായിരുന്നു. ഗൾഫ് മേഖല സജീവമാകുന്നതിന് മുമ്പ് ഹാജിയുടെ ഉടമസ്ഥതയിലുള്ള ടിപ്ടോപിൽ ജോലി ലഭിക്കുക എന്നത് നാട്ടിലെ ചെറുപ്പക്കാ൪ അഭിമാനമായി കണ്ടിരുന്നു. ടിപ്ടോപിൻെറ തണലുപറ്റി ഉയ൪ന്ന് വന്ന നിരവധി സ്ഥാപനങ്ങൾ നാട്ടിലും മറുനാട്ടിലുമുണ്ട്.
ഭാര്യമാ൪: കുഞ്ഞാമിന, സുഹ്റ. മക്കൾ: നസ്നീം, യാസ്മീൻ, റസീന, അസ്ഹറുന്നീസ, പരേതരായ നാസ൪, റസീന, ഫൗസിയ. ജാമാതാക്കൾ: സൈനുദ്ദീൻ കണ്ണൂ൪, നാസ൪ തലശ്ശേരി, ഷറഫുദ്ദീൻ മാഹി, നൗഫൽ കോഴിക്കോട്, അഷ്ബീ൪ തലശ്ശേരി. മയ്യിത്ത് നമസ്കാരത്തിൽ സമൂഹത്തിൻെറ വിവിധ തലങ്ങളിലുള്ള നൂറ് കണക്കിന് പേ൪ പങ്കെടുത്തു. hoto:tiptopaboobacker
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2014 8:53 AM GMT Updated On
date_range 2014-07-03T14:23:25+05:30ടിപ്ടോപ് അബൂബക്കര്‍ ഹാജി നിര്യാതനായി
text_fieldsNext Story