എ.പി.എല്‍ വിഭാഗത്തിന്‍െറ അരിവിഹിതം പകുതിയാക്കി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് എ.പി.എൽ വിഭാഗത്തിനുള്ള അരിയും ഗോതമ്പും ഈ മാസം മുതൽ പകുതിയായി കുറച്ചു. കേരളത്തിന് അനുവദിച്ചിരുന്ന അധിക റേഷൻവിഹിതം കേന്ദ്രസ൪ക്കാ൪ വെട്ടിക്കുറച്ചതാണ് കാരണം. കേന്ദ്രനടപടി ബി.പി.എൽകാ൪ക്കുള്ള ഒരുരൂപ അരിയുടെ വിതരണവും പ്രതിസന്ധിയിലാക്കും.
കേരളത്തിന് നിശ്ചിതവിഹിതത്തിന് പുറമെ 15,000 ടൺ അരിയും 5000 ടൺ ഗോതമ്പുമാണ് മുൻ കേന്ദ്രസ൪ക്കാ൪ അധികവിഹിതമായി നൽകിയിരുന്നത്. ഇതുകൂടി ഉപയോഗപ്പെടുത്തിയാണ് എൽ.പി.എൽ വിഭാഗക്കാ൪ക്ക് രണ്ടു രൂപ, 8.90 രൂപ നിരക്കുകളിൽ ഒമ്പത് കിലോ അരി നൽകിയിരുന്നത്. കേന്ദ്രവിഹിതം വെട്ടിക്കുറച്ച സാഹചര്യത്തിൽ അരിയുടെ അളവ് ഈമാസംമുതൽ ആറുകിലോയായി ചുരുങ്ങും. ഗോതമ്പ് രണ്ടുകിലോക്ക് പകരം ഒരുകിലോ ആയും കുറയും.
സംസ്ഥാനത്തിൻെറ കൈവശമുള്ള അന്ത്യോദയപദ്ധതിയുടെ സ്റ്റോക്ക് ഉപയോഗിച്ച് ബി.പി.എൽകാ൪ക്കുള്ള ഒരുരൂപ അരി 25 കിലോ ആയി തൽക്കാലം നിലനി൪ത്താനാകും. എങ്കിലും അധികനാൾ ഇത് തുടരാൻ കഴിയില്ല. അന്ത്യോദയ പദ്ധതിയുടെ സ്റ്റോക്കുള്ള അരി രണ്ടുമാസത്തേക്കേ ഇതിനായി തികയൂ. അതുകഴിയുന്നതോടെ ബി.പി.എൽകാരുടെ അരിവിഹിതം 25ൽ നിന്ന് 18 കിലോയായി കുറയും. അനാഥാലയങ്ങൾക്കുള്ള റേഷൻവിതരണവും പ്രതിസന്ധിയിലാകും.
അധിക അരിവിഹിതം നിലനി൪ത്തണമെന്ന് ആവശ്യം ഉന്നയിച്ച് മന്ത്രി അനൂപ് ജേക്കബ് വെള്ളിയാഴ്ച ഡൽഹിയിൽ കേന്ദ്രമന്ത്രി രാംവിലാസ് പസ്വാനുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
