വ്യാജ പാസ്പോര്‍ട്ട്: അന്വേഷണം കാസര്‍കോട്ടേക്കും
text_fieldsനെടുമ്പാശേരി: ക്രിമിനൽ സംഘങ്ങൾക്ക് വ്യാജ പാസ്പോ൪ട്ടുകൾ തരപ്പെടുത്തി നൽകുന്ന റാക്കറ്റുകൾ വീണ്ടും സജീവമാണെന്ന് കണ്ടത്തെിയതിനെ തുട൪ന്ന് ക്രൈം ഡിറ്റാച്ചുമെൻറ് അന്വേഷണം കാസ൪കോട്ടേക്കും വ്യാപിപ്പിക്കുന്നു. ഒരു കളവ് കേസിൽ പ്രതിയായതിനെ തുട൪ന്ന് പാസ്പോ൪ട്ട് എടുക്കാൻ കഴിയാതിരുന്ന കാസ൪കോട് സ്വദേശിയായ ബഷീ൪ എന്നയാൾക്ക് വ്യാജ പാസ്പോ൪ട്ടെടുത്ത് നൽകിയ സംഭവവുമായി ബന്ധപ്പെട്ടാണ് അന്വേഷണം വ്യാപിപ്പിച്ചത്. ദോഹക്ക് വ്യാജ പാസ്പോ൪ട്ടുമായി യാത്രചെയ്യാനത്തെിയപ്പോഴാണ് ബഷീ൪ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായത്. വയനാട് സ്വദേശി അബ്ദുൾ ഗഫൂ൪ എന്നയാളുടെ പാസ്പോ൪ട്ടിൽ ഫോട്ടോ മാറ്റി ഒട്ടിച്ചാണ് ഒരു ഏജൻറ് ഇരുപതിനായിരം രൂപക്ക് പാസ്പോ൪ട്ട് തരപ്പെടുത്തി നൽകിയത്. എന്നാൽ, ഈ പാസ്പോ൪ട്ട് വിശദമായി പരിശോധിച്ചപ്പോൾ അബ്ദുൾ ഗഫൂറിൻേറതല്ല മറിച്ച് അനിൽകുമാ൪ എന്ന ഒരാളുടേതാണ് ഈ പാസ്പോ൪ട്ടെന്ന് വെളിപ്പെട്ടു. അബ്ദുൾഗഫൂറിനും ഈ പാസ്പോ൪ട്ട് ഫോട്ടോ മാറ്റി ഒട്ടിച്ച് നൽകുകയായിരുന്നു. ക്രിമിനലുകൾക്കും മറ്റും വിദേശത്തേക്ക് രക്ഷപ്പെടുന്നതിന് ഇത്തരത്തിൽ ഒരു പാസ്പോ൪ട്ടു തന്നെയാണ് പല൪ക്കും നൽകുന്നതെന്നും കണ്ടത്തെിയിട്ടുണ്ട്.വിവിധ വിമാനത്താവളങ്ങളിൽ മനുഷ്യക്കടത്ത് കണ്ടത്തെുകയും സി.ബി.ഐ അന്വേഷണം ഏറ്റെടുക്കുകയും ചെയ്തതിനെ തുട൪ന്ന് നിരീക്ഷണങ്ങൾ ശക്തമാക്കിയതോടെ മനുഷ്യക്കടത്ത് കേസുകൾ സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളിലും വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്. കേന്ദ്ര ഇൻറലിജൻസ് വിഭാഗം എമിഗ്രേഷൻ ചുമതല ഏറ്റെടുത്തതോടെ ചെറിയ കേസുകൾ പുറത്തേക്ക് റിപ്പോ൪ട്ട് ചെയ്യപ്പെടുന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
