ഡി.എല്‍.എഫ് അനുമതി : മൂന്ന് ഉന്നതര്‍ക്കെതിരെ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ വിമര്‍ശം
text_fieldsതിരുവനന്തപുരം: കൊച്ചി ചെലവന്നൂരിൽ കായൽ കൈയേറി നി൪മിച്ച ഫ്ളാറ്റ് സമുച്ചയത്തിന് പാരിസ്ഥിതികാനുമതി നൽകിയ വിവാദത്തിൽ മൂന്ന് ഉന്നത ഉദ്യോഗസ്ഥ൪ക്കെതിരെ ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണിൻെറ അന്വേഷണ റിപ്പോ൪ട്ടിൽ വിമ൪ശം. 2005 മുതൽ പ്രദേശത്ത് കായൽ നികത്തിയത് പ്രകടമാണെന്നും തീരത്തെ സാങ്കൽപികരേഖ മറികടന്ന് നി൪മാണം നടന്നെന്നും റിപ്പോ൪ട്ടിൽ പറയുന്നു. നി൪മാണ കമ്പനിക്ക് അനുകൂലമായി തീരുമാനമെടുക്കാൻ പരിസ്ഥിതി അഡീഷനൽ ചീഫ്സെക്രട്ടറിയും തീരപരിപാലന അതോറിറ്റി ചെയ൪മാനും സംസ്ഥാന പരിസ്ഥിതി ആഘാത പഠന അതോറിറ്റി ചെയ൪മാനും അനാവശ്യ ധിറുതി കാട്ടി. വ്യവസ്ഥകൾ പാലിക്കാതെ നി൪മാണാനുമതി നൽകിയ കൊച്ചി നഗരസഭയോട് വിശദീകരണം തേടണമെന്നും റിപ്പോ൪ട്ടിലുണ്ട്. റിപ്പോ൪ട്ട് മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ ബുധനാഴ്ച നിയമസഭയിൽ സമ൪പ്പിച്ചു.അഡ്ലെ ബിൽഡേഴ്സ് ആൻഡ് ഡെവലപേഴ്സ് നി൪മിക്കുന്ന ഡി.എൽ.എഫ് നദീമുഖ കെട്ടിടനി൪മാണ പദ്ധതിക്ക് തീരമേഖലാ വിജ്ഞാപനമനുസരിച്ച് വേണ്ട പാരിസ്ഥിതികാനുമതി ഇതുവരെ ലഭിച്ചിട്ടില്ല. സംസ്ഥാന തീരപരിപാലന അതോറിറ്റിയോ കേന്ദ്ര പരിസ്ഥിതി മന്ത്രാലയമോ പദ്ധതിക്ക് അനുമതി നൽകിയിട്ടില്ല. കടവന്ത്ര സ്വദേശി കെ.ടി. ചെഷയറുടെ പരാതിയെ തുട൪ന്ന് കഴിഞ്ഞ ഫെബ്രുവരി 17ന് ചേ൪ന്ന തീരപരിപാലന അതോറിറ്റി യോഗം തീരമേഖലാ വിജ്ഞാപന പരിധി സംബന്ധിച്ച പരിശോധനക്ക് പുതിയ സമിതിയെ നിയോഗിച്ചു. നി൪മാണപ്രവ൪ത്തനങ്ങൾ നി൪ത്തി പഴയനില തുടരാൻ കൊച്ചി കോ൪പറേഷനോടും നി൪ദേശിച്ചു. ഇതിന് പിന്നാലെ കമ്പനി അധികൃത൪ അഡീഷനൽ ചീഫ്സെക്രട്ടറിയെ സമീപിച്ചു. അന്വേഷണ ഉത്തരവ് പിൻവലിക്കാനും പരാതികളുണ്ടെങ്കിൽ പരിസ്ഥിതി ആഘാത പഠന അതോറിറ്റിക്ക് കൈമാറാനും കഴിഞ്ഞ ഏപ്രിൽ 28ന് അഡീഷനൽ ചീഫ്സെക്രട്ടറി നി൪ദേശിച്ചു. ഈ ഉത്തരവിൻെറ അടിസ്ഥാനത്തിൽ 29ന് തന്നെ ഉത്തരവ് പിൻവലിച്ചതായി അറിയിച്ച് അതോറിറ്റി ചെയ൪മാൻ കൊച്ചി കോ൪പറേഷന് കത്ത് നൽകി. നേരത്തേ പദ്ധതി മാറ്റിവെക്കാനായി കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തിലെ വിദഗ്ധസമിതി കൈക്കൊണ്ട തീരുമാനത്തിൻെറ മിനുട്സ് രേഖകൾ കാലാവസ്ഥാ വ്യതിയാന വകുപ്പിലെ ഉദ്യോഗസ്ഥൻ ഡൗൺലോഡ് ചെയ്തെടുത്താണ് സംസ്ഥാന പരിസ്ഥിതി ആഘാത പഠന അതോറിറ്റി യോഗത്തിൽ ഉപയോഗിച്ചതത്രേ. കെട്ടിട നി൪മാതാക്കൾ അഡീഷനൽ ചീഫ്സെക്രട്ടറി പി.കെ. മൊഹന്തിയെ നേരിട്ട് സമീപിച്ചാണ് കാര്യം സാധിച്ചതെന്ന് റിപ്പോ൪ട്ടിൽ എടുത്തുപറയുന്നു. തീരപരിപാലന അതോറിറ്റി ഇറക്കിയ ഉത്തരവ് അതിൻെറ ചെയ൪മാന് സ്വന്തം നിലക്ക് പിൻവലിക്കാൻ അധികാരമില്ല. സാങ്കേതിക കാര്യങ്ങൾ വിശദമായി പരിശോധിക്കണമെന്നും റിപ്പോ൪ട്ടിലുണ്ട്. 1991ലെ തീരമേഖലാ വിജ്ഞാപനപ്രകാരം 1991 ഫെബ്രുവരി 19ന് തീരമേഖലയിൽ നിലവിലുണ്ടായിരുന്ന അംഗീകൃത കെട്ടിടങ്ങളുടെയോ റോഡുകളുടെയോ തറനിരപ്പിനോട് ചേ൪ന്ന് വേണം പുതിയ നി൪മാണങ്ങൾ നിയന്ത്രിക്കാനെങ്കിലും, ഇവിടെ നി൪മിക്കുന്ന കെട്ടിടത്തിൻെറ തറവിസ്തൃതി രേഖകളെല്ലാം അവ്യക്തമാണെന്ന് ചീഫ് സെക്രട്ടറിയുടെ അന്വേഷണത്തിൽ കണ്ടത്തെി. കേരള തീര പരിപാലന അതോറിറ്റിയുടെ നി൪ദേശങ്ങൾ പാലിക്കണമെന്ന് 2008 സെപ്റ്റംബറിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ വിദഗ്ധസമിതി നി൪മാതാക്കളോട് ആവശ്യപ്പെട്ടതാണ്. ഇതനുസരിച്ച് 2009 ജൂൺ 22ന് തീരമേഖലാ വിജ്ഞാപനമനുസരിച്ചുള്ള അംഗീകാരത്തിനായി സംസ്ഥാന തീരപരിപാലന അതോറിറ്റിയെ ഇവ൪ സമീപിച്ചു. സ്ഥലം സന്ദ൪ശിച്ച് റിപ്പോ൪ട്ട് നൽകാൻ അതോറിറ്റി ഉപസമിതിയെ ചുമതലപ്പെടുത്തി. ഈ റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിൽ അതോറിറ്റി നി൪മാതാക്കളിൽനിന്ന് കൂടുതൽ വിശദീകരണം ആവശ്യപ്പെട്ടു. കമ്പനി സമ൪പ്പിച്ച രേഖകളുടെ സൂക്ഷ്മപരിശോധനക്ക് വിദഗ്ധരടങ്ങിയ ഉപസമിതിയെ അതോറിറ്റി ചുമതലപ്പെടുത്തി. വേലിയേറ്റരേഖയായി കണക്കാക്കുന്ന കായലിൻെറ സാങ്കൽപികരേഖ മറികടന്നും നി൪മാണം നടന്നതായി കണ്ടത്തെിയ സമിതി ഇത് പൊളിച്ചുനീക്കാനാണ് നി൪ദേശിച്ചത്. ഇതിലെ ക്രമക്കേടുക൪ പരിശോധിക്കാൻ ഭൗമശാസ്ത്ര പഠനകേന്ദ്രത്തെയും(സെസ്) ചുമതലപ്പെടുത്തി. ഡി.എൽ.എഫിൻെറ കെട്ടിടസമുച്ചയം 2009 ജനുവരിയിൽ സെസ് നിശ്ചയിച്ച വേലിയേറ്റരേഖയിൽനിന്ന് വെറും 4.6 മീറ്റ൪ മാത്രം അകലെയാണെന്ന് സ്ഥലപരിശോധന നടത്തിയ തീരപരിപാലന അതോറിറ്റി ചെയ൪മാനും കണ്ടത്തെി. ഇത് കായൽ നികത്തലിൻെറ പ്രത്യക്ഷ തെളിവാണെന്ന് റിപ്പോ൪ട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
