Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവിമതര്‍ക്ക്...

വിമതര്‍ക്ക് പിന്തുണയുമായി സംഘടനകള്‍

text_fields
bookmark_border
വിമതര്‍ക്ക് പിന്തുണയുമായി സംഘടനകള്‍
cancel

ബഗ്ദാദ്: ഇറാഖിൻെറ ഭൂരിഭാഗവും കൈയടക്കിമുന്നേറുന്ന വിമതവിഭാഗത്തിന് പിന്തുണയുമായി സംഘടനകൾ രംഗത്തത്തെി. അസോസിയേഷൻ ഓഫ് മുസ്ലിംസ് സ്കോളേഴ്സ് ഇൻ ഇറാഖ് (എ.എം.എസ്.ഐ) അധ്യക്ഷൻ ഹാരിസ് സുലൈമാൻ അൽദാരിയാണ് ഇതിൽ പ്രമുഖൻ.
പത്തുവ൪ഷത്തിലേറെയായി ഇറാഖികൾ ഭരണകൂടത്തിൻെറ ഭാഗത്തുനിന്നനുഭവിക്കുന്ന അടിച്ചമ൪ത്തലും നീതിനിഷേധവുമാണ് പുതിയ സംഭവവികാസങ്ങൾക്ക് കാരണമെന്നു പറഞ്ഞ സുലൈമാൻ എല്ലാവിധേനയും അഴിമതിവിരുദ്ധ രാഷ്ട്രീയ സംവിധാനത്തിനെതിരെ അണിനിരക്കാൻ ഇറാഖികളോട് ആഹ്വാനം ചെയ്തു.
1920ലെ വിപ്ളവത്തിൻെറ 94ാം വാ൪ഷികദിനമായ ചൊവ്വാഴ്ച രാജ്യനിവാസികൾക്കെഴുതിയ കത്തിൽ അഴിമതിയിലും കുറ്റകൃത്യങ്ങളിലും മുങ്ങിക്കുളിച്ച ഭരണനേതൃത്വത്തിനെതിരെ ഒന്നിച്ചണിനിരക്കേണ്ടതിൻെറ ആവശ്യകത ഊന്നിപ്പറഞ്ഞു.
2003 ലെ അമേരിക്കൻ അധിനിവേശത്തോടെ ആരംഭിച്ച ഇറാഖികളുടെ ദൈന്യത നൂരി അൽമാലികിയുടെ അധികാരപ്രവേശത്തോടെ സ൪വ പരിധിയും ലംഘിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story