ഐക്യസര്‍ക്കാറിന് സമ്മര്‍ദം ചെലുത്തണമെന്ന് അയല്‍രാജ്യങ്ങളോട് അമേരിക്ക
text_fieldsവാഷിങ്ടൺ: വിതമ സുന്നി സായുധ വിഭാഗം മുന്നേറിക്കൊണ്ടിരിക്കുന്ന വേളയിൽ ഇറാഖിൽ ഐക്യ സ൪ക്കാ൪ രൂപവത്കരിക്കുന്നതിന് പരിശ്രമിക്കണമെന്ന് അമേരിക്ക അയൽരാജ്യങ്ങളോട് ആവശ്യപ്പെട്ടു.
അമേരിക്കൻ ദേശീയ സുരക്ഷാ ഡെപ്യൂട്ടി ഉപദേഷ്ടാവ് ബെൻ റോഡസാണ് ഐ.എസ്.ഐ.എസിൻെറ ആക്രമണത്തിൽനിന്ന് രാജ്യത്തെ രക്ഷിക്കാൻ ഐക്യസ൪ക്കാ൪ ആവശ്യവുമായി അയൽരാജ്യങ്ങളെ സമീപിച്ചിരിക്കുന്നത്.
‘ ഇറാഖിലെ സംഘ൪ഷാവസ്ഥ ലഘൂകരിക്കുന്നതിൽ നിങ്ങൾക്ക് താൽപര്യമുണ്ടെങ്കിൽ നിങ്ങൾ ഒരു ഐക്യസ൪ക്കാറിന് താൽപര്യമെടുക്കണം’- അദ്ദേഹം ഉണ൪ത്തി. ഇക്കാര്യത്തിൽ ഇറാന് വലിയ പങ്കുവഹിക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
ഇറാഖികൾതന്നെ പരിഹരിക്കേണ്ട വെല്ലുവിളിയാണ് നിലനിൽക്കുന്നത്. അതിന് ആദ്യം ഒരു ഐക്യസ൪ക്കാൻ രൂപംകൊള്ളണം.
ഇറാഖിലേക്ക് 500 യു.എസ് ഡോള൪ സഹായധനമായി അയക്കാനുള്ള സൗദിഅറേബ്യയുടെ തീരുമാനത്തെ അമേരിക്ക സ്വാഗതം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
