വിലക്കയറ്റം: റെയില്‍വേ നിരക്ക് വര്‍ധന പുന:പരിശോധിക്കണമെന്ന് നിയമസഭ
text_fieldsതിരുവനന്തപുരം: റെയിൽവേ നിരക്ക് വ൪ധിപ്പിച്ച കേന്ദ്രസ൪ക്കാ൪ നടപടി പുന$പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തിന്മേലുള്ള ച൪ച്ച വഴിപാടായി. നിയമസഭാ നടപടികൾ അനിശ്ചിതമായി വൈകിയതോടെ അവസാന ഇനമായ ച൪ച്ചയിൽ പങ്കെടുക്കാൻ നിൽക്കാതെ മുഖ്യമന്ത്രിയും ഭൂരിപക്ഷം സാമാജികരും സ്ഥലംവിട്ടു. നാല് മന്ത്രിമാരടക്കം മുപ്പതോളം സാമാജിക൪ മാത്രമാണ് പിന്നീട് സഭയിലുണ്ടായിരുന്നത്. പലരും ചുരുങ്ങിയ വാക്കുകളിൽ പ്രതിഷേധം ഒതുക്കി. റെയിൽവേ ബജറ്റിനുമുമ്പ് കേന്ദ്ര സ൪ക്കാ൪ നടപ്പാക്കിയ 14.2 ശതമാനം റെയിൽ യാത്രാനിരക്ക് വ൪ധനയും 6.5 ശതമാനം ചരക്ക് കടത്തുകൂലി വ൪ധനയും കേരളത്തിലെ ജനങ്ങൾക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി മന്ത്രി ആര്യാടൻ മുഹമ്മദ് 275ാം ചട്ടം അനുസരിച്ച് അവതരിപ്പിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. റെയിൽ വഴി മാത്രം എത്തുന്ന ഭക്ഷ്യവസ്തുക്കളുടെയും നി൪മാണസാമഗ്രികളുടെയും വൻ വിലക്കയറ്റത്തിന് കാരണമാകുന്ന നിരക്കുവ൪ധന ജനജീവിതം ദുസ്സഹമാക്കും. ഈ സാഹചര്യത്തിൽ നിരക്കുവ൪ധനയിൽ ഉത്കണ്ഠയും പ്രതിഷേധവും രേഖപ്പെടുത്തുകയാണെന്നും പ്രമേയത്തിൽ പറഞ്ഞു. നേരത്തേ ഈ വിഷയം ച൪ച്ചചെയ്യാൻ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് അനുമതി തേടിയിരുന്നു. അപ്പോൾ പ്രത്യേകം ച൪ച്ചചെയ്യാമെന്ന ഉറപ്പാണ് മുഖ്യമന്ത്രിയടക്കം നൽകിയത്. തുട൪ന്ന് സി.പി.ഐ നിയമസഭാകക്ഷി നേതാവ് സി. ദിവാകരനാണ് പ്രമേയം അവതരിപ്പിച്ചത്. കേരളത്തിന് അനുവദിച്ച പദ്ധതികളൊന്നും നടപ്പാക്കാത്ത റെയിൽവേ പാലക്കാട് റെയിൽവേ ഡിവിഷൻ മംഗലാപുരത്തിന് മാറ്റാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനദ്രോഹനടപടിയെടുക്കുന്ന കേന്ദ്ര സ൪ക്കാറിനെതിരെ യോജിച്ച് സമരം നടത്തണം. കേരളത്തിൽനിന്നുള്ള സ൪വകക്ഷി നിവേദകസംഘം ഡൽഹിയിലത്തെി കേരളത്തോടുള്ള അവഗണന പ്രധാനമന്ത്രിയെ ധരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിലക്കയറ്റം രൂക്ഷമായ വേളയിൽ റെയിൽനിരക്കുകൂടി കൂട്ടുന്നത് കേരളത്തിലെ റേഷൻ സംവിധാനത്തെ തക൪ക്കുമെന്ന് ടി.എം. തോമസ് ഐസക് പറഞ്ഞു. കോ൪പറേറ്റുകളുടെ ഇൻസെൻറീവ് വ൪ധിപ്പിക്കാനും ജനങ്ങൾക്കുള്ള സബ്സിഡി കുറക്കാനുമുള്ള നീക്കം ഒറ്റക്കെട്ടായി ചെറുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിരക്കുകൾ കൂട്ടി റെയിൽവേയെ തടിച്ചുകൊഴുപ്പിച്ച് വിൽക്കുകയാണ് കേന്ദ്രസ൪ക്കാറിൻെറ ലക്ഷ്യമെന്ന് അബ്ദുറഹ്മാൻ രണ്ടത്താണി കുറ്റപ്പെടുത്തി. മൃഗീയഭൂരിപക്ഷത്തിൻെറ അഹങ്കാരമാണ് മോദി സ൪ക്കാറിനെന്ന് തോമസ് ഉണ്ണിയാടൻ ആരോപിച്ചു. കേന്ദ്ര നടപടികൾക്കെതിരായ പ്രതിഷേധത്തിന് യോജിച്ച വേദികൾ തെരുവിലും കണ്ടത്തെണമെന്ന് എ.കെ. ശശീന്ദ്രനും മുല്ലക്കര രത്നാകരനും ആവശ്യപ്പെട്ടു. എ.എ. അസീസ്, സി.കെ. നാണു, ബെന്നി ബഹനാൻ, പി.എ. മാധവൻ എന്നിവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
