ഓട്ടിസം ബാധിച്ച കുട്ടികളുടെ പുനരധിവാസത്തിന് പദ്ധതി
text_fieldsതിരുവനന്തപുരം: ഓട്ടിസം അടക്കം ബാധിച്ച കുട്ടികൾക്കായി പ്രാരംഭ ഇടപെടൽ കേന്ദ്രം സ്ഥാപിക്കാൻ 40 കോടി നീക്കിവെച്ചതായി മന്ത്രി ഡോ. എം.കെ. മുനീ൪ അറിയിച്ചു. ഓട്ടിസം ബാധിച്ചവ൪ക്ക് ഏഴു കോടി ചെലവിൽ സഹായ ഗ്രാമം സ്ഥാപിക്കും. രക്ഷിതാക്കളുടെ കൂടി സാന്നിധ്യത്തിൽ ഇത്തരം കുട്ടികളെ സംരക്ഷിക്കുന്നതാണ് പദ്ധതി. ഓട്ടിസം ബാധിച്ച കുട്ടികൾക്ക് ഐ.ടി അധിഷ്ഠിത പരിശീലന പരിപാടി ആരംഭിച്ചിട്ടുണ്ട്. ഈ മേഖലയിൽ പ്രവ൪ത്തിക്കുന്ന സന്നദ്ധ സംഘടനകൾക്ക് അക്രഡിറ്റേഷൻ നൽകി പരിരക്ഷക്ക് തെരഞ്ഞെടുക്കും. ഇവ൪ക്ക് സഹായം നൽകും. കൊല്ലം ജില്ലയിൽ നടപ്പാക്കിയ മാതൃകാ പദ്ധതി മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും എം.പി. വിൻസെൻറിൻെറ സബ്മിഷന് മന്ത്രി മറുപടി നൽകി. ജീവിതകാലം മുഴുവൻ ഡയാലിസിസ് വേണ്ടി വരുന്നവ൪ക്ക് കാരുണ്യ ബെനവലൻറ് ഫണ്ടിൽനിന്നുള്ള സഹായം രണ്ടു ലക്ഷത്തിൽനിന്ന് വ൪ധിപ്പിക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി കെ.എം. മാണി അറിയിച്ചു.രണ്ടു ലക്ഷം രൂപ കൊണ്ട് 121 ആഴ്ച ഡയാലിസിസ് ചെയ്യാനാകും. സ൪ക്കാ൪ ആശുപത്രികളിൽ പരിശോധനയും മറ്റ് മരുന്നുകളും സൗജന്യമാണ്. പദ്ധതി പ്രകാരം സ്വകാര്യ ആശുപത്രികളിൽ ഡയാലിസിസ് ചെയ്യുന്നവ൪ക്ക് രക്ത പരിശോധനക്കും മറ്റുചെലവുകൾക്കും പണം നൽകേണ്ടി വരുന്ന സാഹചര്യത്തിൽ അവ൪ക്ക് തുക ഉയ൪ത്തുകയോ അത്തരം ചെലവ് കൂടി വഹിക്കുകയോ ചെയ്യണമെന്ന ആവശ്യം പരിശോധിക്കുമെന്നും റോഷി അഗസ്റ്റിൻെറ സബ്മിഷന് മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
