മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങ്
text_fieldsഒരു പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ പിടികൂടപ്പെട്ട 633 പേ൪ക്ക് ഒന്നടങ്കം വധശിക്ഷ വിധിച്ച ഈജിപ്ഷ്യൻ കോടതി ലോക നീതിന്യായ വ്യവസ്ഥക്കുതന്നെ അപമാനകരമായിരിക്കെ ആ രാജ്യത്തെ മറ്റൊരു കോടതി ആഗോള മാധ്യമരംഗത്ത് വിഖ്യാതമായ അൽജസീറ ചാനലിൻെറ പ്രവ൪ത്തകരായ 10 പേ൪ക്ക് ഏഴുമുതൽ 10 വരെ വ൪ഷം തടവുശിക്ഷ വിധിച്ചുകൊണ്ട് ലോകത്തിൻെറ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്. വിധി പുറത്തുവന്ന ഉടനെ കൈറോയിലത്തെിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി ഈജിപ്ഷ്യൻ വിദേശകാര്യമന്ത്രി സാമിഹ് ശുക്രിയെ കണ്ട്, ആവിഷ്കാരത്തിനും സമാധാനപരമായി സമ്മേളിക്കാനും സംഘംചേരാനുമുള്ള സ്വാതന്ത്ര്യം എല്ലാ ഈജിപ്തുകാ൪ക്കും അനുവദിക്കേണ്ടതിൻെറ ആവശ്യകത ഊന്നിപ്പറഞ്ഞുവെന്നാണ് റിപ്പോ൪ട്ട്. ജനാധിപത്യത്തിൽ പത്രസ്വാതന്ത്ര്യത്തിൻെറയും നിയമവാഴ്ചയുടെയും പ്രാധാന്യം കെറി ഉണ൪ത്തിയത്രെ. അൽജസീറയുടെ മാധ്യമപ്രവ൪ത്തകരിൽ ഏഴുപേ൪ക്ക് അവരുടെ അസാന്നിധ്യത്തിലാണ് ശിക്ഷ വിധിച്ചത്. ശേഷിച്ച മൂന്നുപേരിൽ ഒരാൾ അൽജസീറ ഇംഗ്ളീഷ് ചാനലിലെ ആസ്ട്രേലിയൻ വംശജനായ പീറ്റ൪ ഗ്രെസ്റ്റെയും രണ്ടാമൻ കനേഡിയൻ-ഈജിപ്ഷ്യൻ വംശജനായ മുഹമ്മദ് ഫാദിൽ ഫഹ്മിയും മൂന്നാമൻ ഈജിപ്തുകാരൻ തന്നെയായ ബാഹി൪ മുഹമ്മദുമാണ്. ഇവരുടെയെല്ലാം പേരിൽ ചുമത്തപ്പെട്ട കുറ്റം രാജ്യത്ത് കലാപം ആളിക്കത്തിക്കുകയും നിരോധിത മുസ്ലിം ബ്രദ൪ഹുഡിനെ സഹായിക്കുകയും ചെയ്തുവെന്നതാണ്. പരിഗണനാ൪ഹമായ ഒരു തെളിവും ഹാജരാക്കാതെ, ക്രമക്കേടുകൾ നിറഞ്ഞ വിചാരണാ പ്രഹസനത്തിനൊടുവിലാണ് മാധ്യമപ്രവ൪ത്തകരെ കോടതി ശിക്ഷിച്ചതെന്ന് അൽജസീറ ചൂണ്ടിക്കാട്ടുന്നു. ബ്രദ൪ഹുഡിനെ നിരോധിക്കുന്നതിനു മുമ്പാണ് അവ൪ക്ക് ‘സഹായകമായ’ വാ൪ത്തകൾ അൽജസീറ സംപ്രേഷണം ചെയ്തതും. ശിക്ഷിക്കപ്പെട്ട മാധ്യമപ്രവ൪ത്തക൪ അറസ്റ്റിലായത് കഴിഞ്ഞ വ൪ഷം ഡിസംബറിലാണ്. പിന്നീടാണ് ജൂൺ മൂന്നിന് സമ്മതിദായകരിൽ ഭൂരിപക്ഷവും ബഹിഷ്കരിച്ച ഒരു തെരഞ്ഞെടുപ്പിലൂടെ സൈനിക മേധാവി ജനറൽ അബ്ദുൽ ഫത്താഹ് അൽസീസി രാജ്യത്തിൻെറ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത്. അതോടെ, ജനാധിപത്യ ധ്വംസനത്തിൻെറ പേരിൽ സൈനിക സ൪ക്കാറിനോട് അകൽച്ചപാലിച്ചതായി നടിച്ചിരുന്ന അമേരിക്ക നിലപാട് മാറ്റുകയും സീസി സ൪ക്കാറിന് പൂ൪ണ സഹായവും പിന്തുണയും ഉറപ്പുനൽകുകയും ചെയ്തു. അതുകൊണ്ടുതന്നെ, ജനാധിപത്യത്തെയും മനുഷ്യാവകാശങ്ങളെയും ധ്വംസിക്കുന്ന നടപടി അൽസീസി സ൪ക്കാ൪ പൂ൪വാധികം ക്രൂരമായി തുടരുകയാണെന്ന സന്ദേശമാണ് കൈറോയിൽനിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം, ജനങ്ങൾ തെരഞ്ഞെടുത്ത മുഹമ്മദ് മു൪സിയുടെ സ൪ക്കാറിനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്ത ഈജിപ്ഷ്യൻ സേനക്കുള്ള സഹായം അമേരിക്ക യഥാവിധി തുടരുന്നുവെന്നു മാത്രമല്ല, നവീനായുധങ്ങളും ഈ ജനദ്രോഹപ്പടക്ക് നൽകിക്കൊണ്ടിരിക്കുന്നു. മുഖ്യ ശത്രുവായിരുന്ന ഇസ്രായേലുമായി ബന്ധം സാധാരണ നിലയിലാക്കിയതിനുപുറമെ ജനകീയ പ്രക്ഷോഭകരെ അടിച്ചമ൪ത്താൻ ജൂതരാജ്യത്തിൻെറ സഹായം സ്വീകരിക്കുകയും ചെയ്യുന്ന അൽസീസി സ൪ക്കാറിന് അമേരിക്ക നൽകുന്ന ആയുധങ്ങൾ ആ൪ക്കെതിരെ എന്ന ചോദ്യം സ്വാഭാവികമാണ്. നിശ്ചയമായും അത് ജനാധിപത്യ സംസ്ഥാപനത്തിന് സമാധാനപരമായി ശ്രമിക്കുന്ന പ്രസ്ഥാനങ്ങളെ ചോരയിൽ മുക്കിക്കൊല്ലാൻ എന്ന ഉത്തരമേ ലഭിക്കൂ.
മാധ്യമപ്രവ൪ത്തകരെ ശിക്ഷിച്ചതിനെതിരെ ബ്രിട്ടൻ, ഹോളണ്ട്, ആസ്ട്രേലിയ മുതലായ രാജ്യങ്ങൾ ശബ്ദമുയ൪ത്തുകയും അതത് നാടുകളിലെ ഈജിപ്ഷ്യൻ സ്ഥാനപതിമാരെ വിളിച്ചുവരുത്തി ഉത്കണ്ഠ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ആംനസ്റ്റി ഇൻറ൪നാഷനൽ, ഹ്യൂമൺ റൈറ്റ്സ് വാച്ച് പോലുള്ള ലോക മനുഷ്യാവകാശ സംഘടനകളും ശക്തമായ എതി൪പ്പും ആശങ്കയും രേഖപ്പെടുത്തിയിരിക്കുന്നു. പക്ഷേ, സ്വദേശത്തെയോ വിദേശത്തെയോ ജനാഭിപ്രായം എത്ര വിരുദ്ധമായാലും മാനിക്കുകയോ വിട്ടുവീഴ്ച കാണിക്കുകയോ ചെയ്യുന്ന ‘ദൗ൪ബല്യം’ അൽസീസിയിൽനിന്ന് പ്രതീക്ഷിച്ചുകൂടാ. നിഷ്പക്ഷതയും നീതിബോധവും തൊട്ടുതീണ്ടിയിട്ടില്ലാത്ത അദ്ദേഹത്തിൻെറ ജുഡീഷ്യറിയും കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന പരുവത്തിലാണ്. മുസ്ലിം ബ്രദ൪ഹുഡ് നേതാവ് മുഹമ്മദ് ബദീഅ് ഉൾപ്പെടെ 282 പേരുടെ വധശിക്ഷ ഈജിപ്തിലെ കോടതി ശരിവെച്ചത് രണ്ടു ദിവസം മുമ്പാണ്. താൻ അധികാരത്തിലേറിയപ്പോൾതന്നെ ബ്രദ൪ഹുഡിനെ ഉന്മൂലനംചെയ്തേ അടങ്ങൂ എന്ന് അൽസീസി പ്രഖ്യാപിച്ചിരുന്നതാണ്. നീതിനിഷേധവും ജനാധിപത്യധ്വംസനവും ഈജിപ്തിനെ ഒരിക്കലും സമാധാനത്തിലേക്ക് നയിക്കുകയില്ളെന്നു മാത്രമല്ല, മധ്യ പൗരസ്ത്യ ദേശത്തെയാകത്തെന്നെ പൂ൪വാധികം കലുഷമാക്കുകയും ചെയ്യും. ഇറാഖിൽ സദ്ദാം ഹുസൈൻെറ കഥ കഴിച്ചതടക്കമുള്ള സാമ്രാജ്യത്വ കുതന്ത്രങ്ങൾ കടുത്ത വിഭാഗീയതയും ആഭ്യന്തര ശൈഥില്യവുമാണ് സൃഷ്ടിച്ചതെന്ന് ലോകം കണ്ടു. ബശ്ശാ൪ അൽഅസദിൻെറ സിറിയയിൽ സാമാന്യജീവിതം സമീപകാലത്തൊന്നും സാധ്യമാവുമെന്നാരും പ്രതീക്ഷിക്കുന്നില്ല. എന്തിൻെറ പേരിലായാലും ഭരണകൂട ഭീകരതയെ പിന്തുണക്കുന്നവരും പ്രോത്സാഹിപ്പിക്കുന്നവരും ഓ൪ക്കുന്നില്ല, അവ൪ പരോക്ഷമായി തീവ്രവാദ-ഭീകരവാദ ശക്തികളെ സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്ന്. തന്ത്രപ്രധാനവും എണ്ണപ്രധാനവുമായ പശ്ചിമേഷ്യ ശാന്തമാവേണ്ടത് ലോകത്തിൻെറതന്നെ പൊതുവായ ആവശ്യമാണെന്ന് തിരിച്ചറിയുന്നുവെങ്കിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇപ്പോഴത്തെ സംഭവവികാസങ്ങളിൽ കക്ഷിചേരുന്നതിനുപകരം പടരുന്ന തീ തച്ചുകെടുത്താനും സൈ്വരജീവിതം പുന$സ്ഥാപിക്കാനുമുള്ള യത്നങ്ങളിൽ പങ്കാളികളാവുകയാണ് വേണ്ടത്. അതോടൊപ്പം, ജനാധിപത്യ ധ്വംസനപരമായ ചെയ്തികൾ സാഹസപ്പെട്ട് പുറത്തുകൊണ്ടുവരുന്ന മാധ്യമപ്രവ൪ത്തകരെ വേട്ടയാടിപ്പിടിച്ച് എന്നന്നേക്കുമായി മിണ്ടാതാക്കുന്ന കിരാത നടപടികളെ തുറന്നപലപിക്കുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
