എന്തിനാണ് ഈ ഒറ്റപ്പെടുത്തല്‍? –കാലിക്കറ്റ് വി.സി
text_fieldsകോഴിക്കോട്: തുല്യമായ പദവി നൽകിയാൽ സ്ഥാനമൊഴിയാനും തയാറാണെന്ന് കാലിക്കറ്റ് സ൪വകലാശാലാ വൈസ്ചാൻസല൪ ഡോ. എം. അബ്ദുസ്സലാം. എന്തിനാണ് ജീവനക്കാ൪ ഒറ്റക്കെട്ടായി ആക്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
സ൪വകലാശാലയിൽ നടത്തിയ വാ൪ത്താസമ്മേളനത്തിലാണ് വി.സി വികാരാധീനനായത്. വി.സി സ്ഥാനത്തുനിന്ന് നീക്കാനാണ് ഏതാനും സിൻഡിക്കേറ്റംഗങ്ങൾ ഉൾപ്പെടെയുള്ളവ൪ ശ്രമിക്കുന്നത്. എളുപ്പം നടക്കുന്ന കാര്യമല്ലാത്തതിനാൽ മാനസികമായി പീഡിപ്പിച്ച് പുകച്ചുചാടിക്കാനാണ് ഇവരുടെ ശ്രമം.
നാലുവ൪ഷം വി.സിയായി നിൽക്കുമെന്ന് ആ൪ക്കും ഉറപ്പുകൊടുത്തിട്ടില്ല. എന്നുവെച്ച് പാതിവഴിയിൽ ഇട്ടേച്ചുപോവില്ളെന്നും നിയമിച്ചവ൪ ആവശ്യപ്പെട്ടാൽ ഒരു നിമിഷം നിൽക്കില്ളെന്നും അദ്ദേഹം പറഞ്ഞു. യൂനിയനുകളുടെ അടിമകളാണ് സ൪വകലാശാലയിലെ ഭൂരിഭാഗവും ജീവനക്കാ൪. തൊട്ടതിനും പിടിച്ചതിനുമൊക്കെ സമരമാണ്. ഇഷ്ടസമയത്ത് വരുന്നതും പോവുന്നതും പഞ്ചിങ് സംവിധാനം നടപ്പാക്കിയതു വഴി ഇല്ലാതായി.പരീക്ഷാഭവൻ, ഭരണകാര്യാലയം എന്നിവിടങ്ങളിൽ കാമറ സ്ഥാപിച്ചു. ഒരു ജോലിയും ചെയ്യാത്ത ജീവനക്കാരെ നിലക്കുനി൪ത്തി. കെട്ടിക്കിടക്കുന്ന സ൪ട്ടിഫിക്കറ്റ് അപേക്ഷകളിൽ തീ൪പ്പുണ്ടാക്കി. സമ്പൂ൪ണ ഡിജിറ്റലൈസേഷൻ നടപ്പാക്കി. ഇങ്ങനെയുള്ള പരിഷ്കാരങ്ങളാണ് ജീവനക്കാരെ ചൊടിപ്പിക്കുന്നത്. പച്ചവെള്ളം ചോദിക്കുകയും ജ്യൂസ് ആഗ്രഹിക്കുകയും ചെയ്യുന്നതുപോലെയാണ് ചില സിൻഡിക്കേറ്റംഗങ്ങളുടെ പെരുമാറ്റം. ഇവ൪ ചോദിക്കുന്നതെല്ലാം നിയമത്തിനകത്തുനിന്ന് കൊടുക്കാൻ കഴിയില്ല.
പെൻഷനൊപ്പം ശമ്പളവും വാങ്ങുന്നുവെന്നാണ് ഇപ്പോൾ ഉയ൪ന്ന പരാതി. കാ൪ഷിക സ൪വകലാശാലയിലെ പ്രഫസറായിരിക്കെ സ്വയം വിരമിച്ചയാൾ എന്ന നിലക്ക് പെൻഷന് അ൪ഹതയുണ്ട്. ശമ്പളത്തിനൊപ്പം പെൻഷനും വാങ്ങുന്നതിൽ സ൪വകലാശാലാ ധനകാര്യ വിഭാഗം ഉന്നയിച്ച സംശയത്തിൽ വ്യക്തത തേടി നാലുതവണ സ൪ക്കാറിന് കത്തെഴുതി. ഇങ്ങനെയൊക്കെ ചെയ്തിട്ടും മനുഷ്യനെന്ന കാര്യം പോലും മറന്നാണ് ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത്. 10 കാര്യങ്ങൾ ചെയ്താൽ ചിലതിലൊക്കെ തെറ്റുവന്നേക്കും. തെറ്റ് തിരുത്താൻ എപ്പോഴും തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. പ്രോ വൈസ്ചാൻസല൪ കെ. രവീന്ദ്രനാഥും വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.