മയക്കുമരുന്ന് കടത്ത്: ഒരാള്‍ കൂടി പിടിയില്‍
text_fieldsനെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി എൽ.എസ്.ഡി എന്ന മാരകമായ മയക്കുമരുന്ന് കടത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. ആലുവ സ്വദേശി അൻസാറാണ് പിടിയിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം മൂന്നായി. ആലുവ പാനായിക്കുളം തച്ചങ്ങാട്ട് വീട്ടിൽ സാദ്, ചേരാനെല്ലൂ൪ സ്വദേശി അമൽ എന്നിവരാണ് പൊലീസിൻെറ പിടിയിലായ മറ്റുള്ളവ൪. തൃശൂ൪ സ്വദേശി അടക്കം ആറോളം പേ൪ മയക്കുമരുന്ന് റാക്കറ്റിൽ അംഗങ്ങളാണെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്.
ദുബൈക്ക് പോകുകയായിരുന്ന കടമക്കുടി സ്വദേശി ഷിജിയുടെ കൈയിൽ ദുബൈയിലുള്ള ആലുവ സ്വദേശി സാരംഗിന് കൈമാറുന്നതിന് മയക്കുമരുന്ന് നൽകിയത് അമലാണ്. സാരംഗിന് എം.ബി.എക്ക് പഠിക്കുന്നതിനുള്ള പുസ്തകമാണെന്ന് പറഞ്ഞാണ് അതിനകത്ത് അതിവിദഗ്ധമായി സ്റ്റാമ്പ് രൂപത്തിലുള്ള എൽ.എസ്.ഡി ഒളിപ്പിച്ചത്. എന്നാൽ, സാരംഗിന് പുസ്തകം കൈമാറാൻ കഴിയുന്നതിനുമുമ്പായി ഷിജിയെ ദുബൈ കസ്റ്റംസ് പിടികൂടുകയായിരുന്നു. ഇയാൾ ഇപ്പോൾ ദുബൈ ജയിലിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
