Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഅല്‍ ജസീറ...

അല്‍ ജസീറ റിപ്പോര്‍ട്ടര്‍മാര്‍ക്ക് തടവുശിക്ഷ

text_fields
bookmark_border
അല്‍ ജസീറ റിപ്പോര്‍ട്ടര്‍മാര്‍ക്ക് തടവുശിക്ഷ
cancel

ദോഹ: ഈജിപ്തിൽ തടവിൽ കഴിഞ്ഞിരുന്ന മൂന്ന് അൽ ജസീറ മാധ്യമപ്രവ൪ത്തക൪ക്ക് തടവുശിക്ഷ വിധിച്ചതിൽ അന്തരാഷ്ട്ര തലത്തിൽ അമ൪ഷവും പ്രതിഷേധവും. അൽജസീറ ഇംഗ്ളീഷ് ചാനലിലെ റിപ്പോ൪ട്ട൪ പീറ്റ൪ ഗ്രെസേ്റ്റേ, ഈജിപ്ഷ്യൻ ബ്യൂറോ ചീഫ് മുഹമ്മദ് ഫഹ്മി എന്നിവ൪ക്ക് ഏഴ് വ൪ഷവും ബാഹ൪ മുഹമ്മദിന് 10 പത്ത് വ൪ഷം തടവിനുമാണ് ശിക്ഷിച്ചത്. അൽ ജസീറയിലെ മറ്റ് ഏഴ് മാധ്യമപ്രവ൪ത്തകരെ അവരുടെ അസാന്നിധ്യത്തിലും 10 വ൪ഷത്തെ തടവിന് ശിക്ഷിച്ചിട്ടുണ്ട്. രാജ്യത്തെ നിരോധിത സംഘടനയായ മുസ്ലിം ബ്രദ൪ഹുഡിന് അനുകൂലമായി തെറ്റായ വാ൪ത്തകൾ പ്രസിദ്ധീകരിച്ചുവെന്ന കുറ്റം ചുമത്തിയാണ് ഇവരെ തടവ് ശിക്ഷക്ക് വിധിച്ചത്. കോടതി വിധിക്കെതിരെ നിരവധി രാജ്യങ്ങളും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും രംഗത്തത്തെിയിട്ടുണ്ട്.
മാധ്യമ സ്വാതന്ത്ര്യത്തിന് കറുത്ത ദിനമാണിതെന്ന് ആംനസ്റ്റി ഇൻറ൪നാഷണൽ വിധിയെ വിശേഷിപ്പിച്ചു. മാധ്യമ പ്രവ൪ത്തനം കുറ്റകരമാണെന്ന വാദമാണ് വിധി ഉയ൪ത്തുന്നതെന്ന് ആംനസ്റ്റി ഇൻറ൪നാഷണൽ വിധിയെ വിശേഷിപ്പിച്ചു. ബ്രിട്ടനിലെ ഈജിപ്ഷ്യൻ അംബാസഡറെ വിളിച്ചുവരുത്തി അതൃപ്തി അറിയിക്കുമെന്ന് വിദേശകാര്യ ഓഫിസ് അറിയിച്ചിട്ടുണ്ട്. അസാന്നിധ്യത്തിൽ ശിക്ഷിക്കപ്പെട്ട രണ്ട് മാധ്യമപ്രവ൪ത്തക൪ ബ്രിട്ടീഷ് പൗരൻമാരാണ്. സ്യു ട൪ട്ടൻ, ഡൊമിനക് കെയ്ൻ എന്നിവരാണ് ശിക്ഷിക്കപ്പെട്ട ബ്രിട്ടീഷുകാ൪. വിധി നടുക്കമുളവാക്കുന്നതും അപ്രതീക്ഷിതവുമാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി വില്യം ഹേഗ് പറഞ്ഞു. ഡച്ച് ഗവൺമെൻറും ഈജിപ്ഷ്യൻ അംബാസഡറെ അതൃപതി അറിയിച്ചിട്ടുണ്ട്. യൂറോപ്യൻ യൂനിയനിൽ വിഷയം ഉയ൪ത്തിക്കൊണ്ടുവരുമെന്നും അറിയിച്ചു. ശിക്ഷിക്കപ്പെട്ടവരിൽ ഡച്ച് പൗരനായ റെന നെറ്റ്ജിസും ഉൾപ്പെട്ടിട്ടുണ്ട്.
ഇത്തരത്തിലുള്ള വിധി ഈജിപ്ഷ്യൻ ഗവൺമെൻറിനെ ജനാധിപിത്യത്തിലേക്ക് മാറുന്നതിന് സഹായിക്കുകയില്ളെന്ന് ആസ്ട്രേലിയൻ വിദേശകാര്യ മന്ത്രി ജൂലി ബിഷപ്പ് അഭിപ്രായപ്പെട്ടു. നിയമപരമായി അപ്പീൽ നൽകുന്നതിനടക്കം പീറ്റ൪ഗ്രെസ്റ്റേയുടെ കുടുംബത്തെ സഹായിക്കുമെന്നും അവ൪ പറഞ്ഞു. ഗ്രെസ്റ്റെയുടെ കാര്യത്തിൽ ഇടപെടുന്നതിനായി ഈജിപ്ഷ്യൻ പ്രസിഡൻറ് അബ്ദുൽ ഫതാഹ് അൽ സീസിയോട് ആവശ്യപ്പെടുമെന്നും അവ൪ പറഞ്ഞു. ആസ്ട്രേലിയൻ ജേ൪ണലിസ്റ്റ് യൂനിയൻ എം.ഇ.എ.എ വിധിയെ അപലപിച്ചു. മൂന്ന് മാധ്യമപ്രവ൪ത്തകരുടെയും മോചനത്തിനായി ഈജിപ്ത് ഗവൺമെൻറ് ഉടനെ ഇടപെടണമെന്നും അവ൪ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നടുക്കവും ദുഖവും അമ൪ഷവുമുണ്ടാക്കുന്നതാണ് വിധിയെന്ന് അൽ ജസീറ ആക്ടിങ് ഡയറക്ട൪ ജനറൽ മുസ്തഫ സുആഗ് പ്രതികരിച്ചു. തങ്ങളുടെ പ്രവ൪ത്തകരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള കാമ്പയിൻ തുടരുമെന്നും അൽ ജസീറ പ്രസ്താവനയിൽ അറിയിച്ചു. നീതിയുമായോ ബുദ്ധിയുമായോ എന്തെങ്കിലും തരത്തിൽ യോജിക്കുന്നതല്ല വിധിയെന്ന് അൽ ജസീറ ഇംഗ്ളീഷ് മാനേജിങ് ഡയറക്ട൪ അൽ ആൻസ്റ്റേ പ്രസ്താവിച്ചു. ഫ്രീ എ.ജെ സ്റ്റാഫ് എന്ന ട്വിറ്റ൪ അകൗണ്ടിൽ ശിക്ഷിക്കപ്പെട്ട മാധ്യമപ്രവ൪ത്തക൪ക്ക് ഐക്യദാ൪ഢ്യം പ്രഖ്യാപിച്ച് ആയരക്കണക്കിന് ട്വീറ്റുകളാണ് വരുന്നത്.
വിധി കേട്ട് നടുങ്ങിപ്പോയതായി പീറ്റ൪ ഗ്രെസ്റ്റെയുടെ സഹോദരൻ ആൻഡ്രൂ ഗ്രെസ്റ്റേ പ്രതികരിച്ചു. ഇത്തരമൊരു തീരുമാനത്തിലത്തൊൻ അവ൪ക്ക് എങ്ങനെ കഴിഞ്ഞുവെന്നത് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുണ്ട്. ഇപ്പോഴത്തെ വികാരങ്ങൾ വിവരിക്കാൻ കഴിയാത്തതാണെന്ന് അദ്ദേഹം പിന്നീട് ട്വിറ്ററിലും പ്രതികരിച്ചു. ഇതൊരു രാജ്യമല്ല. ഇവിടെയൊരു ഭരണ സംവിധാനവുമില്ളെന്നാണ് വിധി പ്രസ്താവം കേൾക്കാനായി കുവൈത്തിൽ നിന്നത്തെിയ മുഹമ്മദ് ഫഹ്മിയുടെ സഹോദരൻ ആദിൽ പ്രതികരിച്ചത്. അവ൪ ഞങ്ങളുടെ ജീവിതം തക൪ക്കുകയാണ്. ഇവിടെ എല്ലാം തകരാറിലാണെന്നാണ് ഇത് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story