Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_right969 തടവുകാരെ...

969 തടവുകാരെ വിട്ടയക്കാന്‍ ശൈഖ് ഖലീഫയുടെ ഉത്തരവ്

text_fields
bookmark_border
969 തടവുകാരെ വിട്ടയക്കാന്‍ ശൈഖ് ഖലീഫയുടെ ഉത്തരവ്
cancel

അബൂദബി: പരിശുദ്ധ റമദാനിൻെറ ഭാഗമായി വിവിധ ജയിലുകളിൽ കഴിയുന്ന 969 തടവുകാ൪ക്ക് പൊതുമാപ്പ് നൽകി യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഉത്തരവിട്ടു. വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് കഴിയുന്നവ൪ക്കാണ് മാപ്പ് നൽകിയത്.
ഇതോടൊപ്പം ഇവരുടെ സാമ്പത്തിക ബാധ്യത എഴുതിത്തള്ളാനും ഉത്തരവിട്ടിട്ടുണ്ട്. തടവുകാ൪ക്ക് പുതിയ ജീവിതം തുടങ്ങാനും കുടുംബങ്ങളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കാനും ലക്ഷ്യമിട്ടാണ് വിട്ടയക്കാൻ ശൈഖ് ഖലീഫ ഉത്തരവിട്ടത്.
നല്ല സാമൂഹിക ജീവികളായി മാറാനും നിയമമനുസരിച്ച് ജീവിക്കാനും രാഷ്ട്ര നി൪മാണത്തിലും വികസനത്തിലും പങ്കാളികളാകാനും തടവുകാ൪ക്ക് നൽകിയ അവസരമാണ് പൊതുമാപ്പെന്ന് അറ്റോ൪ണി ജനറൽ സാലെം സഈദ് കുബൈശ് പറഞ്ഞു.
തടവുകാരെ വിട്ടയക്കാനുള്ള നടപടിക്രമങ്ങൾ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story