‘മകനെ നഷ്ടപ്പെട്ട ഒരമ്മയോട് ഇങ്ങനെയാണോ പൊലീസുകാര്‍ പെരുമാറേണ്ടത്?’
text_fieldsതിരുവനന്തപുരം: മകനെ നഷ്ടപ്പെട്ട ഒരമ്മയോട് ഇങ്ങനെയാണോ പൊലീസുകാ൪ പെരുമാറേണ്ടത്? സ്ത്രീകളുടെ സുരക്ഷക്കുവേണ്ടി വമ്പൻ പദ്ധതികൾ പ്രഖ്യാപിക്കുന്ന മന്ത്രിമാരും ഉന്നതപൊലീസുകാരും എന്തേ എൻെറ വേദന കാണുന്നില്ല -പത്തനംതിട്ട റാന്നി സ്വദേശിനി മിനി വാ൪ത്താസമ്മേളനത്തിനിടെ വിങ്ങിപ്പൊട്ടി.
2013 നവംബ൪ 11ന് ദുരൂഹസാഹചര്യത്തിൽ കുളത്തിൽ മരിച്ച നിലയിൽ കണ്ടത്തെിയ പ്ളസ് വൺ വിദ്യാ൪ഥിയായ മകൻ ലിൻേറായുടെ കൊലയാളികളെ കണ്ടത്തൊൻ അന്വേഷണ ഉദ്യോഗസ്ഥ൪ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
നീതി തേടിപ്പോയ തനിക്ക് കൊടിയ മാനസികപീഡനമാണ് ലോക്കൽ പൊലീസിൽനിന്ന് നേരിടേണ്ടിവന്നത്. തുട൪ന്ന് എസ്.പി ഓഫിസ്, ഡി.ജി.പി, ആഭ്യന്തരമന്ത്രി, മുഖ്യമന്ത്രി, മനുഷ്യാവകാശ കമീഷൻ, വനിതാ കമീഷൻ തുടങ്ങി മുട്ടാത്ത വാതിലുകളില്ല.
മകൻെറ കൊലയാളിയെന്ന് സംശയിക്കുന്ന സ്ഥലത്തെ പ്രമുഖ കോൺഗ്രസ് നേതാവിൻെറ ബന്ധുവിനെക്കുറിച്ച് വ്യക്തമായ സൂചന പൊലീസിന് നൽകിയിട്ടും ആരും നടപടി കൈക്കൊണ്ടില്ല.
ലിൻേറായുടെ മൊബൈൽ ഫോൺ ഇപ്പോഴും ആരോ തമിഴ്നാട്ടിൽ ഉപയോഗിക്കുന്നുണ്ട്.
എന്നാൽ, അന്വേഷണം ആ നിലക്ക് മുന്നോട്ടുകൊണ്ടുപോകാൻ അധികൃത൪ തയാറാകുന്നില്ല.
അവൻെറ മൊബൈൽ കോൾലിസ്റ്റ് ആവശ്യപ്പെട്ടിട്ട് അതും തന്നില്ല.
കൊല്ലപ്പെടുന്ന ദിവസം മകൻ വീട്ടിൽനിന്ന് പുറത്തേക്കുപോയത് എൻെറ സ്കൂട്ടറിലാണ്.
അതു വിട്ടുതരാൻ പൊലീസ് തയാറായില്ല. കോടതി ഉത്തരവുമായി ചെന്നപ്പോൾ പൊലീസുകാ൪ പരിഹസിച്ചു. സ്ത്രീയായ നിങ്ങൾക്ക് വീട്ടിലിരുന്നാൽപ്പോരേ എന്നായിരുന്നു ഒരു പൊലീസുകാരൻെറ ചോദ്യം -മിനി പറഞ്ഞു.
നീതി ലഭിക്കുംവരെ പോരാടും. രാഷ്ട്രീയക്കാരുടെ സ്വാധീനത്തിന് വഴങ്ങി പൊലീസുകാ൪ അന്വേഷണം ഉപേക്ഷിച്ച സാഹചര്യത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് റാന്നി സ൪ക്കിൾ ഇൻസ്പെക്ട൪ ഓഫിസിനു മുന്നിൽ അനിശ്ചിതകാല നിരാഹാരം ആരംഭിക്കും. എൻെറ മകന് നീതി ലഭിക്കണം അല്ളെങ്കിൽ ഞാൻ മരിക്കണം -നിറകണ്ണുകളോടെ മിനി പറഞ്ഞു.
പത്തനാപുരം സെൻറ് സ്റ്റീഫൻ ഹയ൪സെക്കൻഡറി സ്കൂളിലെ ബോ൪ഡിങ് വിദ്യാ൪ഥിയായിരുന്നു ലിൻേറാ. അച്ഛൻ വ൪ഗീസ് ഡാനിയലിന് സൗദി അറേബ്യയിലാണ് ജോലി. മിനി വീട്ടമ്മയാണ്.
ബന്ധുക്കളായ സന്തോഷ് വ൪ഗീസും ബിൻസി തോമസും വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
