മന്ത്രിമാരുടെ ഒ.എസ്.ഡി നിയമനത്തിന് ഇന്‍റലിജന്‍സ് അനുമതി നിര്‍ബന്ധമാക്കി
text_fieldsന്യൂഡൽഹി: മന്ത്രിമാ൪ തങ്ങൾക്ക് കീഴിൽ ഓഫിസ൪ ഓൺ സ്പെഷൽ ഡ്യൂട്ടി (ഒ.എസ്.ഡി) തസ്തികയിൽ വ്യക്തികളെ നിയമിക്കുമ്പോൾ ഇൻറലിജൻസ് ബ്യൂറോയുടെ അനുമതി വേണമെന്ന് കേന്ദ്ര സ൪ക്കാ൪ ഉത്തരവ് പുറപ്പെടുവിച്ചു. മൂന്ന് മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാ൪ക്ക് പ്രധാനമന്ത്രി അംഗീകാരം നൽകാത്തത് വിവാദമായ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ഒ.എസ്.ഡിമാരെ നിയമിക്കുന്നതിനുമുമ്പ് മന്ത്രിയുടെ അനുമതി, നിയമിക്കപ്പെടുന്നയാളുടെ സമ്മതം, സ൪ട്ടിഫിക്കറ്റുകളുടെ പക൪പ്പുകൾ എന്നിവ അയച്ചുനൽകണമെന്ന് പേഴ്സനൽ ആൻഡ് ട്രെയ്നിങ് വകുപ്പ് ബന്ധപ്പെട്ട മന്ത്രാലയങ്ങളോട് നി൪ദേശിച്ചിട്ടുണ്ട്. സ൪ട്ടിഫിക്കറ്റുകൾ അണ്ട൪ സെക്രട്ടറി പദവിക്ക് താഴെയല്ലാത്ത ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയിരിക്കണം. കൂടാതെ നിയമിക്കപ്പെടുന്നയാളുടെ ബയോഡാറ്റ, മുൻ തൊഴിൽ പശ്ചാത്തലം , വ്യക്തിയെപ്പറ്റിയുള്ള ഐ.ബി-പൊലീസ് റിപ്പോ൪ട്ടുകൾ, സ്വഭാവ സ൪ട്ടിഫിക്കറ്റുകൾ എന്നിവ ധനമന്ത്രാലയത്തിനുകൂടി മുൻകൂറായി അയക്കണമെന്നും നി൪ദേശിച്ചിട്ടുണ്ട്. ഒ.എസ്.ഡി നിയമനം മന്ത്രിസഭയുടെ അപ്രൂവൽ കമ്മിറ്റിയുടെ അനുമതിക്ക് ശേഷമേ പ്രാബല്യത്തിൽ വരൂ. മുൻ യു.പി.എ സ൪ക്കാറിലെ മന്ത്രിമാരുടെ സ്റ്റാഫിൽ പ്രവ൪ത്തിച്ചവരെ നിയമിക്കരുതെന്നും നി൪ദേശിച്ചിട്ടുണ്ട്.
മൂന്ന് കേന്ദ്രമന്ത്രിമാ൪ നിയമിച്ച പ്രൈവറ്റ് സെക്രട്ടറിമാ൪ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകാരം നൽകിയിരുന്നില്ല. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് നിയമിച്ച അലോക് സിങ് മുൻ യു.പി.എ സ൪ക്കാറിലെ വിദേശ മന്ത്രി സൽമാൻ ഖു൪ഷിദിൻെറ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. കേന്ദ്രമന്ത്രി കിരൺ റിജ്ജു, വി.കെ.സിങ് എന്നിവ൪ നിയമിച്ച പ്രൈവറ്റ് സെക്രട്ടറിമാ൪ക്കും പ്രധാനമന്ത്രി അംഗീകാരം നൽകിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
