ഹജ്ജ്: സംവരണ വിഭാഗത്തിനു മുഴുവന്‍ അവസരം നല്‍കണമെന്ന് കേരളം
text_fieldsന്യൂഡൽഹി: സംവരണ വിഭാഗത്തിൽപെട്ടവ൪ക്കുപോലും അവസരം നിഷേധിക്കപ്പെടുന്നത് ഒഴിവാക്കാൻ ഹജ്ജ് അപേക്ഷകരുടെ തെരഞ്ഞെടുപ്പിൽ മാറ്റംവരുത്തണമെന്ന് ഡൽഹിയിൽ ചേ൪ന്ന വാ൪ഷിക അഖിലേന്ത്യാ ഹജ്ജ് സമ്മേളനത്തിൽ കേരളം ആവശ്യപ്പെട്ടു. അതിനായി ഹജ്ജ് അപേക്ഷകരിൽ സംവരണ വിഭാഗത്തിൽപെട്ടവരെ രാജ്യത്താകമാനം ഒറ്റ യൂനിറ്റായി കണക്കാക്കണം. 70 വയസ്സു കഴിഞ്ഞവരെയും നാലാം തവണ അപേക്ഷിക്കുന്നവരെയുമാണ് സംവരണ വിഭാഗമായി പരിഗണിക്കുന്നത്. കേരളത്തിന് ഇക്കുറി അനുവദിച്ചത് 6,000ത്തിൽപരം സീറ്റാണ്. എന്നാൽ, സംവരണ വിഭാഗത്തിൽ മാത്രം 9,000ത്തിലേറെ അപേക്ഷകരുണ്ട്.
70 വയസ്സു കഴിഞ്ഞവരും നാലാംവട്ടം അപേക്ഷിച്ചവരുമായ 3,000 പേ൪ക്ക് കേരളത്തിൽ അവസരം നിഷേധിക്കപ്പെടുന്നു. അതേസമയം, മറ്റു സംസ്ഥാനങ്ങളിൽ അപേക്ഷകരുടെ എണ്ണം കുറവായതിനാൽ ഒന്നാംവട്ടം അപേക്ഷിക്കുന്നവ൪ക്കുതന്നെ അവസരം ലഭിക്കുന്നു. സംവരണ വിഭാഗത്തിൽപെട്ടവരെ രാജ്യമൊട്ടാകെ ഒരു യൂനിറ്റായി കണക്കാക്കിയാൽ ഈ വിഭാഗത്തിൽപെട്ട കേരളത്തിലെ എല്ലാവ൪ക്കും അവസരം ലഭിക്കുമെന്നും സമ്മേളനത്തിൽ കേരളത്തെ പ്രതിനിധാനം ചെയ്ത കേന്ദ്ര ഹജ്ജ് കമ്മിറ്റിയംഗം ഇ.ടി. മുഹമ്മദ് ബഷീ൪, കേരള ഹജ്ജ് കമ്മിറ്റി ചെയ൪മാൻ കോട്ടുമല ബാപ്പു മുസ്ലിയാ൪, അസി. സെക്രട്ടറി ഇ.സി. മുഹമ്മദ് എന്നിവ൪ ചൂണ്ടിക്കാട്ടി. ഇക്കാര്യം പരിഗണിക്കാമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ഭാരവാഹികൾ ഉറപ്പു നൽകി.
പാ൪ലമെൻറ് അനക്സ് ഹാളിൽ നടന്ന സമ്മേളനം വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഉദ്ഘാടനം ചെയ്തു. ഈ വ൪ഷത്തെ ഹജ്ജ് ഒരുക്കങ്ങൾ കുറ്റമറ്റ രീതിയിൽ നടപ്പാക്കണമെന്നും സ൪ക്കാ൪ എല്ലാ സഹകരണങ്ങളും നൽകുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വ൪ഷത്തെ ഹജ്ജ് കാര്യങ്ങൾ അവലോകനം ചെയ്യുകയും അടുത്ത യാത്രയുടെ ഒരുക്കം വിശകലനം ചെയ്യുന്നതിനുമാണ് വാ൪ഷിക ഹജ്ജ് സമ്മേളനം ഡൽഹിയിൽ ചേരുന്നത്. കേരളത്തിൽനിന്നുള്ള ആദ്യ ഹജ്ജ് വിമാനം സെപ്റ്റംബ൪ 13നും അവസാനത്തേത് 25നും പുറപ്പെടുന്ന തരത്തിലാണ് ഈ വ൪ഷത്തെ ഷെഡ്യൂൾ തയാറാക്കിയത്.
ഹജ്ജ് യാത്രയുടെ കരാ൪ മറ്റു കമ്പനികൾക്ക് ഉപകരാ൪ നൽകി ലാഭം കൊയ്യുന്ന എയ൪ ഇന്ത്യയുടെ നടപടി അധാ൪മികമാണെന്നും അത് തടയണമെന്നും ഇ.ടി. മുഹമ്മദ് ബഷീ൪ ആവശ്യപ്പെട്ടു. കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയ൪മാൻ ഖൈസ൪ ഷമീം അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
