ഹയര്‍ സെക്കന്‍ഡറി: രേഖകള്‍ ഹാജരാക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: സംസ്ഥാനത്ത് ഹയ൪ സെക്കൻഡറി സീറ്റുകളുമായി ബന്ധപ്പെട്ട സ൪ക്കാ൪ തീരുമാനങ്ങളുടെ രേഖകൾ ഹാജരാക്കാൻ ഹൈകോടതി നി൪ദേശം. അധിക ബാച്ചുകൾ മാത്രം അനുവദിച്ചാൽ മതിയെന്ന പുതിയ തീരുമാനത്തിൻേറയും പുതിയ സ്കൂളുകൾ അനുവദിക്കാനുള്ള മുൻ തീരുമാനത്തിൻേറയും രേഖകൾ ഹാജരാക്കാനാണ് ഡിവിഷൻ ബെഞ്ചിൻെറ ഉത്തരവ്. മുൻ തീരുമാനപ്രകാരം പുതിയ ഹയ൪ സെക്കൻഡറി സ്കൂളുകൾ സ്ഥാപിക്കുന്നതിനുള്ള അപേക്ഷകൾ പരിഗണിക്കണമെന്നാവശ്യപ്പെടുന്ന ഒരു കൂട്ടം അപ്പീൽ ഹരജികളിലാണ് ഉത്തരവ്. 148 പഞ്ചായത്തുകളിൽ പുതിയ പ്ളസ് ടു സ്കൂളുകൾ അനുവദിക്കുന്ന കാര്യം അപേക്ഷകൾ പരിഗണിച്ച് സ൪ക്കാ൪ പരിഗണിക്കണമെന്ന് നേരത്തെ സിംഗ്ൾ ബെഞ്ച് ഇക്കാല ഉത്തരവിൽ നി൪ദേശിച്ചിരുന്നു. പുതിയ സ്കൂളുകൾ അനുവദിക്കാനുള്ള തീരുമാനം നടപ്പാക്കാൻ ഉത്തവിടണമെന്ന ആവശ്യം അനുവദിച്ചിരുന്നില്ല. തുട൪ന്നാണ് ഹരജിക്കാ൪ അപ്പീൽ ഹരജിയുമായി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. സിംഗ്ൾ ബെഞ്ചിൻെറ പരിഗണനയിലുള്ള ഫയലുകളെല്ലാം ഡിവിഷൻ ബെഞ്ചിന് മുന്നിലത്തെിക്കാനും ഹരജികളെല്ലാം ഒന്നിച്ച് കേൾക്കാനും ജസ്റ്റിസ് ടി.ആ൪. രാമചന്ദ്രൻ നായ൪, ജസ്റ്റിസ് പി.വി ആശ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
അതേസമയം, സ൪ക്കാറിൻെറ സാമ്പത്തിക പരാധീനതമൂലമാണ് പുതിയ സ്കൂളുകൾ അനുവദിക്കാനുള്ള മുൻ തീരുമാനത്തിൽനിന്ന് പിന്മാറേണ്ടിവന്നതെന്ന് സ൪ക്കാ൪ സമ൪പ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. താൽക്കാലികമായാണ് ഈ തീരുമാനമെടുത്തത്. പുതിയ സ്കൂളുകൾ അനുവദിക്കണമെങ്കിൽ വലിയ സാമ്പത്തിക ബാധ്യത നേരിടേണ്ടി വരും.
155 കോടിയോളം രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിച്ചിരുന്നത്. പുതിയ ഒരു കോഴ്സ് അനുവദിക്കുമ്പോൾ 13 അധ്യാപക തസ്തികകൾ ഉണ്ടാക്കേണ്ടി വരും. ഇതിനനുസൃതമായി അനധ്യാപക തസ്തികകളും മറ്റ് സൗകര്യങ്ങളും ഒരുക്കേണ്ടിവരും. ഇതിനുള്ള സാമ്പത്തികാവസ്ഥ ഇപ്പോൾ സ൪ക്കാറിനില്ല. അതിനാൽ, നിലവിലെ സ്കൂളുകളിൽ അധിക ബാച്ചുകൾ അനുവദിച്ച് പ്രശ്നം പരിഹരിക്കാൻ മാത്രമേ തൽക്കാലം നി൪വാഹമുള്ളൂ. പ്രാദേശികമായ വിദ്യാഭ്യാസ ആവശ്യകത പരിഗണിച്ചാണ് അധിക ബാച്ചുകളും അനുവദിച്ചിരിക്കുന്നത്. ഇതിലൂടെ തുട൪വിദ്യാഭ്യാസത്തിന് അവസരമില്ലാത്തയിടങ്ങളിലെ പ്രശ്നങ്ങൾ ഒരു പരിധിവരെ നീക്കാനായിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
2013 ജൂൺ 11നാണ് പുതിയ സ്കൂളുകൾ അനുവദിക്കാനുള്ള തീരുമാനം സ൪ക്കാ൪ എടുത്തത്. പ്ളസ് ടു ഇല്ലാത്ത 148 പഞ്ചായത്തുകളിൽ സ്കൂളുകൾ അനുവദിക്കുക, വടക്കൻ ജില്ലകളിൽ ആവശ്യം പരിഗണിച്ച് കൂടുതൽ സ്കൂളുകൾ അനുവദിക്കുക, നിലവിലെ സ്കൂളുകളിൽ അധിക ബാച്ച് അനുവദിക്കുക, ആവശ്യകത പരിഗണിച്ച് ആവശ്യമുള്ളിടത്ത് സ്കൂളുകൾ അനുവദിക്കുക തുടങ്ങിയ തീരുമാനങ്ങളാണ് ഉണ്ടായത്.
ഇതിനെതിരെ ചില൪ നൽകിയ ഹരജിയെ തുട൪ന്ന് തീരുമാനം സിംഗ്ൾ ബെഞ്ച് റദ്ദാക്കി. എന്നാൽ, സ൪ക്കാ൪ നൽകിയ അപ്പീലിനെ തുട൪ന്ന് തീരുമാനം നടപ്പാക്കാൻ ഡിവിഷൻ ബെഞ്ച് അനുമതി നൽകി.
ഹൈകോടതി ഉത്തരവുണ്ടായിട്ടും ഇത് നടപ്പാക്കാതെ അധിക ബാച്ച് അനുവദിക്കാൻ മാത്രം സ൪ക്കാ൪ പിന്നീട് തീരുമാനിക്കുകയായിരുന്നു. ഇതിനെതിരായ ഹരജികളെ തുട൪ന്ന് തീരുമാനം മാറ്റിയതിന് കോടതി സ൪ക്കാറിനോട് കാരണം തേടി. ഇതിനുള്ള മറുപടിയായാണ് വിദ്യാഭ്യാസ അഡീ. സെക്രട്ടറി പി.എം തോമസ് സ്പെഷൽ ഗവ. പ്ളീഡ൪ ടി.ടി. മഹമൂദ് മുഖേന സത്യവാങ്മൂലം സമ൪പ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
