കോസ്റ്റല്‍ ഷിപ്പിങ് പദ്ധതി അഴീക്കല്‍, ബേപ്പൂര്‍, വിഴിഞ്ഞം തുറമുഖങ്ങളിലേക്ക്
text_fieldsതിരുവനന്തപുരം: കൊല്ലം-വല്ലാ൪പാടം റൂട്ടിൽ ആരംഭിച്ച കോസ്റ്റൽ ഷിപ്പിങ് പദ്ധതി അഴീക്കൽ, ബേപ്പൂ൪, വിഴിഞ്ഞം തുറമുഖങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് പരിഗണനയിലുണ്ടെന്ന് മന്ത്രി കെ. ബാബു അറിയിച്ചു. തീരദേശ കപ്പൽ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന് നൽകിയിരുന്ന ഇൻസെൻറീവ് ഒരു വ൪ഷത്തേക്കുകൂടി നീട്ടി. പോ൪ട്ട് ഡ്യൂസിന് ഇളവും തീരദേശകപ്പൽ ഗതാഗതത്തിനുതകുന്ന കപ്പലുകളുടെ നി൪മാണത്തിന് വായ്പാ സൗകര്യവും നൽകുന്നതും സ൪ക്കാ൪ പരിഗണിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കെ.എം. ഷാജിയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി. അഴീക്കൽ തുറമുഖ വികസനത്തിനായി നടന്ന ടെൻഡറിൽ സിമൻറ് ടെ൪മിനലിന് മാത്രമാണ് മറുപടി ലഭിച്ചത്. 120 കോടി ചെലവിൽ ടെ൪മിനൽ നി൪മാണത്തിന് എ.ബി.ജി സിമൻറ് മുന്നോട്ടുവന്നു. എന്നാൽ, അന്ന് ആസൂത്രണബോ൪ഡിനും ധനവകുപ്പിനും ഇതിന് താൽപര്യമുണ്ടായില്ല. ഇപ്പോൾ അവ൪ക്ക് ബോധ്യം വന്നപ്പോൾ കമ്പനി പഴയ താൽപര്യം കാണിക്കുന്നില്ല. മൾട്ടി പ൪പ്പസ് ടെ൪മിനൽ, കണ്ടെയ്ന൪ ടെ൪മിനൽ, ഷിപ്പ് റിപ്പയ൪ ടെ൪മിനൽ എന്നിവയ്ക്ക് വീണ്ടും ടെൻഡ൪ വിളിക്കും. 70 ലക്ഷം ചെലവിൽ പെട്രോൾ ബോട്ട് വാങ്ങുന്നതിനും 19.85 കോടി ചെലവിൽ ഡ്രഡ്ജ൪ വാങ്ങുന്നതിനും നടപടിയായിട്ടുണ്ട്. നബാ൪ഡ് സഹായത്തോടെ ഇവിടെ ഗോഡൗൺ സ്ഥാപിക്കുന്നതിന് ടെൻഡ൪ ക്ഷണിക്കും.
പൊന്നാനി തുറമുഖ വികസനത്തിന് 750 കോടി രൂപയുടെ പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇതിന് ഭൂമി ഉടൻ കൈമാറും. ബേപ്പൂ൪ തുറമുഖത്ത് കൂടുതൽ സൗകര്യങ്ങളൊരുക്കും. കൊല്ലത്ത് യാത്രാ കപ്പൽ ഉടൻ കൊണ്ടുവരും. ചരക്ക് ഗതാഗതത്തിൽ നല്ളൊരു പങ്ക് ജലമാ൪ഗമാക്കാൻ നടപടിയെടുക്കും. അഴീക്കൽ തുറമുഖത്തിൻെറ വികസനവുമായി ബന്ധപ്പെട്ട് ജൂലൈ അഞ്ചിന് കണ്ണൂരിൽ ബന്ധപ്പെട്ടരുടെ യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
