ഇറാനില്‍ ആണവോര്‍ജ പദ്ധതിക്ക് റഷ്യയുമായി കരാര്‍
text_fieldsതെഹ്റാൻ: തങ്ങളുടെ തെക്കൻ തീരത്ത് രണ്ട് ആണവോ൪ജ പ്ളാൻറുകൾ കൂടി സ്ഥാപിക്കാൻ ഇറാൻ റഷ്യയുമായി ആസൂത്രണം നടത്തുന്നു. റഷ്യൻ ആണവ ഏജൻസിയായ റൊസാറ്റമിൻെറ ഉപമേധാവി നികോളായ് സ്പാസ്കി രണ്ടു ദിവസത്തെ സന്ദ൪ശനത്തിനായി തെഹ്റാനിലത്തെിയതോടെയാണ് ആണവോ൪ജ പദ്ധതികളിലുള്ള ച൪ച്ച അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നത്. ഇറാൻെറ ആണവ താൽപര്യങ്ങൾ ലോകരാജ്യങ്ങളുമായി ച൪ച്ച നടത്തുന്ന വിദേശകാര്യസഹമന്ത്രി അബ്ബാസ് അരഖ്ചിയുമായും നികോളായ് സ്പാസ്കി കൂടിക്കാഴ്ച നടത്തും. പ്ളാൻറ് സംബന്ധിച്ച കരാ൪ ഈയാഴ്ച ഒപ്പുവെക്കുമെന്ന് ഇറാൻെറ ആണവോ൪ജ സംഘടന വക്താവ് ബെഹ്റൂസ് കമാൽവന്ദി വ്യക്തമാക്കി. കരാ൪ പ്രകാരം, തെക്കൻ തീരപട്ടണമായ ബൂഷഹ്റിൽ ഇറാൻെറ നിലവിലെ പ്ളാൻറുകൾക്കടുത്തായി രണ്ട് 1000 മെഗാവാട്ട് പ്ളാൻറുകളാണ് റഷ്യ സ്ഥാപിക്കുക. ഇന്ധന, വാതക സ്രോതസ്സുകളെ ആശ്രയിക്കുന്നത് കുറക്കാനായി കുറഞ്ഞത് 20 ആണവ പ്ളാൻറുകളിലൂടെ 20,000 മെഗാവാട്ട് വൈദ്യുതിയെങ്കിലും ഉൽപാദിപ്പിക്കാനാണ് ഇറാൻെറ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
