അഴിമതി: ജനപങ്കാളിത്തത്തോടെയുള്ള സാമൂഹ്യ പദ്ധതി -സെമിനാര്‍
text_fieldsതിരുവനന്തപുരം: അഴിമതി ജനപങ്കാളിത്തത്തോടെയുള്ള സാമൂഹ്യ പദ്ധതിയാണെന്ന് സെമിനാ൪. വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോയുടെ സുവ൪ണ ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറിലാണ് ഈ അഭിപ്രായം ഉയ൪ന്നുവന്നത്.
സമൂഹത്തിൻെറ നാനാതുറയിലും അഴിമതിയുണ്ടെന്നും കമീഷൻ എന്ന പേരിൽ പങ്കാളിത്ത പദ്ധതിയായാണ് അത് നടക്കുന്നതെന്നും മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ് അഭിപ്രായപ്പെട്ടു. ദിവസവും നടക്കുന്ന ഒൗദ്യോഗിക ഇടപാടുകളിലെല്ലാം അഴിമതിയുണ്ട്. എന്നാൽ, ഇത്രയും വലിയ അഴിമതി കൈകാര്യം ചെയ്യാനുള്ള സംവിധാനമില്ല. ഇത്രയും വലിയ അഴിമതി നടക്കുന്ന സംസ്ഥാനത്ത് വിജിലൻസ് വ൪ഷത്തിൽ 800 ഓളം കേസുകളാണ് അന്വേഷിക്കുന്നത്. അതിനുള്ള മനുഷ്യ വിഭവശേഷിയേ ഇവിടെയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
സ൪ക്കാ൪ ഓഫിസുകളിൽ ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്നതും വൈദ്യുതി അടക്കമുള്ള ഊ൪ജത്തിൻെറ അനിയന്ത്രിതമായ ദുരുപയോഗവും അഴിമതിയാണെന്ന് ജസ്റ്റിസ് ഡി. ശ്രീദേവി പറഞ്ഞു. സ൪ക്കാ൪ വാഹനങ്ങൾ സ്വന്തം വാഹനങ്ങളെപ്പോലെ ദുരുപയോഗിക്കുന്നതും അഴിമതിയാണ്. സ൪ക്കാ൪ ഉദ്യോഗസ്ഥ൪ പരാതി പരിഹരിക്കാൻ കാലതാമസം വരുത്തുന്നതും അഴിമതിക്കുവേണ്ടിയാണ്.തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിൽ ജനകീയ വിജിലൻസ് കമ്മിറ്റികൾ രൂപവത്കരിച്ചാൽ മാത്രമേ അഴിമതി തടയാനാവൂ. ഈ കമ്മിറ്റികൾക്ക് അഴിമതി അടിച്ചമ൪ത്താനുള്ള അധികാരം കൊടുക്കണമെന്നും അവ൪ പറഞ്ഞു.
അഴിമതി കേരളത്തിലെ ജനജീവിതത്തിൻെറ സ്വഭാവ സവിശേഷതയായി മാറിയെന്ന് മാധ്യമപ്രവ൪ത്തകൻ ഗൗരീദാസൻ നായ൪ പറഞ്ഞു. പണംകൊണ്ട് വാങ്ങാനാവാത്ത ഒന്നുമില്ല എന്നായിരുന്നു 1970കളിലെ സാമ്പത്തിക മാറ്റത്തോടെ സംസ്ഥാനത്ത് ഉണ്ടായ പ്രധാന മാറ്റം. അഴിമതി ഉന്മൂലനം ചെയ്യുക എന്നത് സാമൂഹ്യപദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ചെക് പോസ്റ്റുകളിൽനിന്ന് പ്രതിവ൪ഷം 69200 കോടി രൂപ കൈക്കൂലിയായി പിരിക്കുന്നുണ്ടെന്ന് ഡി.ജി.പി കെ.എസ്. ബാലസുബ്രഹ്മണ്യൻ പറഞ്ഞു. സീറ്റ് ഉറപ്പാകാതെ ട്രെയിൻ കയറി ടി.ടി.ഇ മാ൪ക്ക് കൈക്കൂലി കൊടുത്ത് സീറ്റ് ഉറപ്പിക്കുന്ന തരത്തിൽ അഴിമതിക്ക് ആവശ്യമായ പിന്തുണ നൽകുന്നത് ജനങ്ങളാണ്. പൊലീസുകാ൪ക്കുള്ള അധികാരം എടുത്തുകളഞ്ഞാൽ അഴിമതി ഇല്ലാതാക്കാനാവും. പൊലീസിലെ കൂടുതൽ സേവനങ്ങൾ വിവരാവകാശ നിയമത്തിൻെറ പരിധിയിൽ കൊണ്ടുവരും. നിലവിലിത് 14 ആണ്.
ജനങ്ങൾ കുറച്ച് ബുദ്ധിമുട്ടുകൾ സഹിക്കാൻ തയാറായാൽ അഴിമതി ഇല്ലാതാകാനാവും. പൊതുജന പങ്കാളിത്തത്തോടെ മാത്രമേ ഇല്ലാതാക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
