Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2014 5:12 AM IST Updated On
date_range 20 Jun 2014 5:12 AM ISTഐ.എന്‍.എസ് അരിഹന്ത് കടലിലെ പരീക്ഷണത്തിന് തയാറാകുന്നു
text_fieldsbookmark_border
ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആണവ മുങ്ങിക്കപ്പലായ ഐ.എൻ.എസ് അരിഹന്ത് കടലിലെ പരീക്ഷണത്തിന് തയാറാകുന്നു. ഒന്നോ രണ്ടോ മാസത്തിനകം മുങ്ങിക്കപ്പലിൻെറ പരീക്ഷണം നടക്കുമെന്നും ബാലിസ്റ്റിക് മിസൈൽ BO-5 മുങ്ങിക്കപ്പലിൽനിന്ന് വിക്ഷേപിക്കുമെന്നും പ്രതിരോധ ഗവേഷണ വികസന സംഘടന (ഡി.ആ൪.ഡി.ഒ) അറിയിച്ചു.
കഴിഞ്ഞ വ൪ഷം ആഗസ്റ്റിലാണ് ഐ.എൻ.എസ് അരിഹന്തിലെ ആണവ റിയാക്ട൪ പ്രവ൪ത്തനക്ഷമമാക്കിയത്. കടലിലെ പരീക്ഷണത്തിനുശേഷം മുങ്ങിക്കപ്പൽ നാവികസേനയുടെ ഭാഗമാകും. ഇപ്പോൾ വിശാഖപട്ടണത്തെ നാവികസേനാ കേന്ദ്രത്തിലാണ് ഐ.എൻ.എസ് അരിഹന്ത് ഉള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
