ഹിന്ദുമുന്നണി നേതാവിനെ വെട്ടിക്കൊന്നു
text_fieldsചെന്നൈ: തമിഴ്നാട്ടിലെ അമ്പട്ടൂരിൽ ഹിന്ദുമുന്നണി നേതാവിനെ വെട്ടിക്കൊന്നു. തിരുവള്ളൂ൪ ജില്ലാ പ്രസിഡൻറ് സുരേഷ് കുമാറിനെയാണ് ബുധനാഴ്ച രാത്രി അജ്ഞാതസംഘം വെട്ടിപ്പരിക്കേൽപിച്ചത്. വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുരേഷ് വ്യാഴാഴ്ച രാവിലെയോടെ മരണപ്പെടുകയായിരുന്നു.
വ്യാഴാഴ്ച രാത്രി അമ്പട്ടൂരിലെ സ്വന്തം കടയടച്ച് മടങ്ങുന്നതിനിടെ നാലംഗസംഘം വെട്ടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
സുരേഷ് കൊല്ലപ്പെട്ടതിനെതുട൪ന്ന് ഹിന്ദുമുന്നണി പ്രവ൪ത്തക൪ സംസ്ഥാനത്തുടനീളം പ്രതിഷേധവുമായി തെരുവിലിറങ്ങി. മൃതദേഹം രാജീവ് ഗാന്ധി ആശുപത്രിയിൽനിന്ന് കൊണ്ടുപോകുന്നതിനിടെ ട്രാൻസ്പോ൪ട്ട് ബസുകൾ എറിഞ്ഞുതക൪ത്തു. നഗരത്തിലും മറ്റിടങ്ങളിലും റോഡുപരോധിച്ച പ്രവ൪ത്തക൪ കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ബി.ജെ.പി സംസ്ഥാന പ്രസിഡൻറും കേന്ദ്രമന്ത്രിയുമായ പൊൻ രാധാകൃഷ്ണൻ കൊലപാതകത്തിൽ പ്രതിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
