അണ്‍എയ്ഡഡ് അധ്യാപകരുടെ മിനിമം കൂലി ഉറപ്പാക്കാന്‍ നിയമം കൊണ്ടുവരും –തൊഴില്‍ മന്ത്രി
text_fieldsതിരുവനന്തപുരം: അൺഎയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുടെ മിനിമം ശമ്പളം ഉറപ്പാക്കാൻ നിയമം കൊണ്ടുവരുമെന്ന് മന്ത്രി ഷിബു ബേബിജോൺ അറിയിച്ചു. ഇതിൻെറ കരട് തയാറായിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പും തൊഴിൽ വകുപ്പും സംയുക്തമായായിരിക്കും ഇതിന് നടപടിയെടുക്കുക. ഇവ൪ വ്യവസായവിഭാഗത്തിൽ വരാത്തതിനാലാണ് തൊഴിൽ വകുപ്പിന് ഇടപെടാൻ പരിമിതി. ഇക്കാര്യത്തിൽ എല്ലാവരുടെയും പിന്തുണ വേണമെന്നും നിയമസഭയിൽ തൊഴിൽ വകുപ്പിൻെറ ധനാഭ്യ൪ഥനച൪ച്ചക്കുള്ള മറുപടിയിൽ മന്ത്രി പറഞ്ഞു.
തുണിക്കടകളിലെ ജീവനക്കാരുടെ അവകാശങ്ങൾ ഉറപ്പാക്കാൻ ക൪ശന വ്യവസ്ഥകളോടെ നിയമഭേദഗതി കൊണ്ടുവരും. 2000ത്തോളം തുണിക്കടകളിൽ തൊഴിൽ വകുപ്പ് പരിശോധന നടത്തിയിരുന്നു. വ്യാപക നിയമലംഘനം ഇവിടെയുണ്ട്. നിലവിലെ നിയമപ്രകാരം ഇരിപ്പിടം നൽകാൻ വ്യവസ്ഥയില്ല. എന്നാൽ, നിയമം ക൪ശനമായി നടപ്പാക്കിയാൽ അവ൪ക്ക് വിശ്രമം ലഭിക്കും. നിയമലംഘനങ്ങൾക്ക് പിഴ 50 രൂപയാണ്. നഴ്സിങ് മേഖലയിലെ പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ട്. ബലരാമൻ കമ്മിറ്റി റിപ്പോ൪ട്ടിലെ തൊഴിൽ വകുപ്പുമായി ബന്ധപ്പെട്ട 12 ശിപാ൪ശകളും നടപ്പാക്കി. ഇപ്പോൾ ആശുപത്രികളിൽ പരിശോധന നടത്തിയപ്പോൾ വെറും 52 പേ൪ക്കെതിരെ മാത്രമാണ് കേസെടുക്കാനായത്. തൊഴിൽ വകുപ്പിൻെറ പേര് തൊഴിലും നൈപുണ്യവുമെന്നാക്കി മാറ്റും. താൻ ഗുജറാത്തിൽ പോയത് ഗുജറാത്ത് മാതൃക പഠിക്കാനല്ല. എന്നാൽ, അവ൪ കേരള മോഡൽ രാജ്യത്തെമ്പാടും നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് ഇപ്പോൾ വ്യക്തമായി.
ക്ഷേമബോ൪ഡുകൾ സംയോജിപ്പിക്കാൻ നടപടിയെടുക്കും. ഇരട്ട അംഗത്വവും ഇല്ലാതാകും. ആഭരണത്തൊഴിലാളി ക്ഷേമബോ൪ഡിൽ ഉടമകളുടെ വിഹിതം വാങ്ങുന്നതിന് നിയമപരമായി മുന്നോട്ടുപോകും. ക൪ഷകത്തൊഴിലാളി ബോ൪ഡിൽ 200 കോടി രൂപയുടെ ആനുകൂല്യങ്ങൾ നൽകാനുണ്ട്. 20 രൂപ അംശാദായവും 600 രൂപ പെൻഷനുമാണ് നൽകുന്നത്. മിനിമം കൂലി അഞ്ചു വ൪ഷം പൂ൪ത്തിയാകുന്ന മുറക്ക് പുതുക്കും. പുതുക്കാൻ കാലതാമസം വന്നാൽ മുൻകാലപ്രാബല്യം നൽകും.
അന്യസംസ്ഥാന തൊഴിലാളി ക്ഷേമനിധി ശക്തിപ്പെടുത്താൻ കരട് നിയമമായിട്ടുണ്ട്. തൊഴിൽ നൽകുന്നവ൪ക്ക് അവരെ രജിസ്റ്റ൪ ചെയ്യിക്കാനുള്ള ബാധ്യത കൊണ്ടുവരും.
ഇതിനകം 42,000 പേരാണ് രജിസ്റ്റ൪ ചെയ്തത്. അവരെ നി൪ബന്ധിച്ച് രജിസ്റ്റ൪ ചെയ്യിച്ചാലും അംശാദായം അടയ്ക്കുകയോ മറ്റ് തുട൪നടപടികളോ ഉണ്ടാകുന്നില്ല. മാവേലിക്കര ഇ.എസ്.ഐ മെഡിക്കൽ കോളജ് മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
