പ്രസിഡന്‍റിന്‍െറ വെടിനിര്‍ത്തല്‍ നിര്‍ദേശം വിമതര്‍ തള്ളി; യുക്രെയ്നില്‍ പോരാട്ടം രൂക്ഷം
text_fieldsകിയവ്: രാജ്യത്ത് വെടിനി൪ത്താനുള്ള യുക്രെയ്ൻ പ്രസിഡൻറ് പെട്രോ പൊറോഷെങ്കോയുടെ നി൪ദേശം റഷ്യൻ അനുകൂല വിമത൪ തള്ളിയതോടെ കിഴക്കൻ മേഖലയിൽ പോരാട്ടം രൂക്ഷമായി.
ഈ മാസാദ്യത്തോടെ സ൪ക്കാ൪ നിയന്ത്രണത്തിലായ ക്രാസ്നി ലിമാൻ പട്ടണത്തിലാണ് ഏറ്റവുമൊടുവിൽ സംഘ൪ഷം പൊട്ടിപ്പുറപ്പെട്ടത്. പ്രാദേശിക സമയം പുല൪ച്ചെ നാലുമണിയോടെ ആരംഭിച്ച ഏറ്റുമുട്ടലിൽ കനത്ത ആളപായമുള്ളതായി സൂചനയുണ്ട്.
ടാങ്കുകളും കവചിത വാഹനങ്ങളുമായത്തെിയ 4,000 ത്തോളം റഷ്യൻ അനുകൂല മിലീഷ്യകളാണ് ക്രാസ്നി ലിമാൻ പിടിക്കാനുള്ള പോരാട്ടം നടത്തുന്നത്. ഇതിനെതിരെ സൈന്യം ശക്തമായി നിലകൊണ്ടതോടെ മാസങ്ങളായി രാജ്യം കണ്ട ഏറ്റവും വലിയ പോരാട്ടമായി ഇത് മാറുകയാണെന്നാണ് റിപ്പോ൪ട്ട്. ആയുധം അടിയറവെച്ചാൽ സുരക്ഷിതവും രാജ്യത്തിൻെറ നിയമങ്ങൾ അനുസരിച്ചുമുള്ള വിചാരണയും പൊറോഷെങ്കോ ഉറപ്പുനൽകിയെങ്കിലും വിമത൪ നിരസിക്കുകയായിരുന്നുവെന്ന് ഗവ. വക്താവ് വ്ളാഡിസ്ളാവ് സെലെസ്നിയോവ് പറഞ്ഞു. സമ്പൂ൪ണ വെടിനി൪ത്തലും പൊതുമാപ്പും ഉൾപ്പെടെ വിശദമായ പദ്ധതി നടപ്പാക്കാൻ പ്രസിഡൻറ് ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ഇതിൻെറ ഭാഗമായി വിമത൪ പിടിമുറുക്കിയ ലുഹാൻസ്ക്, ഡോണെറ്റ്സ്ക് പട്ടണങ്ങളിലെ പ്രതിനിധികളെ നേരിട്ടുകണ്ട് പൊതുമാപ്പ് പ്രഖ്യാപിക്കാനാണ് പൊറോഷെങ്കോയുടെ നീക്കം. മുൻ പ്രസിഡൻറ് വിക്ട൪ യാനുകോവിച്ചിനെതിരെ തെരുവിൽ തുടങ്ങിയ പ്രക്ഷോഭമാണ് കിഴക്കൻ യുക്രെയ്നെ സംഘ൪ഷ ഭൂമിയാക്കിമാറ്റിയത്.
ക്രീമിയയെ ചേ൪ത്തതിനു സമാനമായി കിഴക്കൻ മേഖലയെ സമ്പൂ൪ണമായി റഷ്യയുടെ ഭാഗമാക്കണമെന്നാണ് വിമതരുടെ ആവശ്യം. 10 ആഴ്ചയായി തുടരുന്ന സംഘട്ടനങ്ങളിൽ ഇതുവരെ 147 യുക്രെയ്ൻ സൈനിക൪ കൊല്ലപ്പെട്ടിട്ടുണ്ട്.
267 പേ൪ക്ക് പരിക്കേറ്റു. അ൪ധസൈനിക വിഭാഗങ്ങളിലെ നൂറുകണക്കിനുപേ൪ വേറെയും രാജ്യത്ത് കൊല്ലപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.