സ്പെയിനില്‍ ഫിലിപ് ആറാമന്‍ അധികാരമേറ്റു
text_fieldsമഡ്രിഡ്: അധികാരമൊഴിഞ്ഞ യുവാൻ കാ൪ലോസിൻെറ പിൻഗാമിയായി സ്പെയിനിൽ മകൻ ഫിലിപ് ആറാമൻ അധികാരമേറ്റു. അഴിമതി ആരോപണങ്ങളിൽ ജനകീയത നഷ്ടമായ രാജഭരണത്തിന് പുതിയ മുഖം നൽകിയാണ് പാ൪ലമെൻറിൽ നടന്ന ലളിതമായ ചടങ്ങിൽ ഫിലിപ് ചുമതലയേറ്റത്. നേരത്തേ, സ൪സ്വേല കൊട്ടാരത്തിൽ പിതാവ് യുവാൻ കാ൪ലോസിൽനിന്ന് അധികാര കൈമാറ്റത്തിൻെറ അടയാളമായി അരപ്പട്ട ഏറ്റുവാങ്ങി. ഭരണഘടന ഉയ൪ത്തിപ്പിടിച്ച് ജനതാൽപര്യങ്ങൾക്കുവേണ്ടി നിലകൊള്ളുമെന്ന് പാ൪ലമെൻറിൽ നടത്തിയ പ്രഭാഷണത്തിൽ ഫിലിപ് രാജാവ് പറഞ്ഞു. ജനങ്ങളോട് എന്നും ഏറെ അടുത്തായിരിക്കുമെന്നും രാജഭരണത്തിൻെറ പവിത്രത സൂക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇരു സഭകളിലെയും പ്രതിനിധികൾ പുതിയ ഭരണാധികാരിയെ വരവേറ്റു. ചടങ്ങിൽ വിദേശ പ്രതിനിധികളെ ക്ഷണിക്കാത്തത് ശ്രദ്ധേയമായി.
ഏകാധിപത്യ വാഴ്ചയിൽനിന്ന് സ്പെയിനിനെ ജനാധിപത്യത്തിലേക്ക് തിരിച്ചുനടത്തിയ യുവാൻ കാ൪ലോസ് അവസാന കാലത്ത് നിരവധി ആരോപണങ്ങളുടെ നിഴലിലായിരുന്നു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ നടുക്കായ സമയത്ത് ആഫ്രിക്കൻ രാജ്യത്ത് നടത്തിയ ആഡംബര യാത്രയും നികുതി വെട്ടിപ്പ് കേസിൽ മകൾ ക്രിസ്റ്റീന പ്രതിചേ൪ക്കപ്പെട്ടതും സ്ഥാന ത്യാഗത്തിലേക്ക് നയിച്ചെന്ന് ജനം വിശ്വസിക്കുന്നു.
രാജ്യത്ത് രാജഭരണം അവസാനിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്. ജനഹിത പരിശോധന നടത്തി ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
