ഫെയ്സ്ബുക്കില്‍ ഉമ്മന്‍ചാണ്ടിക്ക് "അഞ്ച് ലക്ഷം" ലൈക്
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഫെയ്സ്ബുക്ക് പേജ് ഇഷ്ടപ്പെടുവരുടെ എണ്ണം അഞ്ചുലക്ഷം കവിഞ്ഞു. ഇതോടെ ഫെയ്സ്ബുക്കിൽ ഏറ്റവും മുന്നിലുള്ള 20 ഇന്ത്യൻ രാഷ്ട്രീയക്കാരിലൊരാളും അഞ്ച് മുഖ്യമന്ത്രിമാരിലൊരാളുമായി ഉമ്മൻചാണ്ടി. കേരളത്തിലെ രാഷ്ട്രീയക്കാരിൽ ഉമ്മൻചാണ്ടി ഒന്നാം സ്ഥാനത്താണ്.
ദേശീയതലത്തിൽ കോൺഗ്രസ് നേതാക്കളിൽ ഏറ്റവും മുന്നിലാണ് ഉമ്മൻചാണ്ടി. മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പേജിന് ഇതുവരെ 5,01,500 ലൈക്കുകളാണ് കിട്ടിയത്. രണ്ടാം സ്ഥാനത്തുള്ള മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് 4,63,011ഉം നന്ദൻ നിലേകനിക്ക് 3,90,472ഉം നാലാം സ്ഥാനത്തുള്ള രാഹുൽ ഗാന്ധിക്ക് 3,60,454ഉം ലൈക്കുകളുണ്ട്.
2,35,343 ലൈക്കുകളുള്ള ശശി തരൂരിന്‍്റെ പേജാണ് ഉമ്മൻചാണ്ടി കഴിഞ്ഞാൽ കേരളത്തിൽ നിന്നുള്ള നേതാക്കളിൽ രണ്ടാമത്. മൂന്നാം സ്ഥാനത്തുള്ള രമേശ് ചെന്നിത്തലയുടെ പേജ് 1,96,594 പേ൪ ലൈക്ക് ചെയ്തിട്ടുണ്ട്.
സചിനുമായുള്ള അദ്ദേഹത്തിന്‍്റെ കൂടിക്കാഴ്ചയുടെ പോസ്റ്റ് 10 ലക്ഷത്തിലധികം പേരാണ് കണ്ടത്. മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പേജിനെ പിന്തുടരുന്നവരിൽ 40 ശതമാനവും വിദേശരാജ്യങ്ങളിൽ താമസിക്കുന്ന മലയാളികളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫെയ്സ്ബുക്ക് പേജ് പിന്തുടരുന്ന അന്യദേശത്തുള്ളവ൪ ഏഴ് ശതമാനം മാത്രമാണ്.
രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധരരാജ സിന്ധ്യ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാന൪ജി, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഡോ. രമൺ സിങ് എന്നിവരാണ് ഫെയ്സ്ബുക്ക് ഉപയോഗത്തിൽ മുന്നിലുള്ള മുഖ്യമന്ത്രിമാ൪.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
