നാസി യുദ്ധക്കുറ്റം: 89കാരന്‍ യു.എസില്‍ പിടിയില്‍
text_fieldsഫിലഡെൽഫിയ: 1952ൽ യു.എസിലേക്ക് കുടിയേറിയ മുൻ ചെക് പൗരൻ നാസി യുദ്ധക്കുറ്റത്തിന് ഏഴു പതിറ്റാണ്ടിനുശേഷം അറസ്റ്റിൽ. ഓഷ്വിറ്റ്സ് ക്യാമ്പിൻെറ കാവൽക്കാരനും കുപ്രസിദ്ധ എസ്.എസ് കൊലയാളി വിഭാഗം അംഗവുമായിരുന്ന ജൊഹാൻ ബ്രെയറാണ് ബുധനാഴ്ച യു.എസ് നഗരമായ ഫിലഡെൽഫിയയിലെ സ്വവസതിയിൽ പിടിയിലായത്.
നാസി ഭീകരതയുടെ കാലത്ത് ഓഷ്വിറ്റ്സ് ക്യാമ്പിൽ രണ്ടു ലക്ഷത്തിലേറെ പേരെ കുരുതിനടത്തിയതുമായി ബന്ധപ്പെട്ട് 158 ഓളം കേസുകളാണ് ബ്രെയ൪ക്കെതിരെയുള്ളത്. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ അദ്ദേഹം കുറ്റം സമ്മതിച്ചതായാണ് സൂചന. അതേസമയം, ഓഷ്വിറ്റ്സ് ക്യാമ്പിൻെറ കാവൽക്കാരനായിരുന്നുവെന്നല്ലാതെ ആരെയും കൊന്നിട്ടില്ളെന്നും നി൪ബന്ധിതമായാണ് ആ ജോലി സ്വീകരിച്ചതെന്നും ബ്രെയറിൻെറ അഭിഭാഷകൻ പറഞ്ഞു.
രണ്ടാം ലോകയുദ്ധത്തിനുശേഷം നിരവധി പേ൪ യു.എസിൽ അഭയം തേടിയിരുന്നു. പതിറ്റാണ്ടുകളോളം ഇവ൪ക്ക് നിയമ പരിരക്ഷ നൽകിയ യു.എസ്, നിരന്തര സമ്മ൪ദങ്ങൾക്കൊടുവിൽ 35 വ൪ഷം മുമ്പാണ് നാസി യുദ്ധക്കുറ്റവുമായി ബന്ധപ്പെട്ട് ജ൪മനിയിൽ വിചാരണക്കായി വിട്ടുകൊടുത്തു തുടങ്ങിയത്. ഇതും വ൪ഷങ്ങളായി നടന്നിട്ടില്ല. നീണ്ട ഇടവേളക്കുശേഷം ബ്രെയറെ അറസ്റ്റ് ചെയ്തതോടെ സമാന സംഭവങ്ങളിൽ ഇനിയും അറസ്റ്റുണ്ടാകുമോ എന്ന ആശങ്കയുണ൪ന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
