വൈദ്യുതി നിയന്ത്രണമുദ്ദേശിച്ച് പ്രത്യേക കാമ്പയിന്‍ സംഘടിപ്പിക്കും -മന്ത്രി
text_fieldsമനാമ: സമ്മ൪ സീസൺ, റമദാൻ എന്നിവ ഒന്നിച്ച് വരുന്ന സാഹചര്യത്തിൽ വൈദ്യുതി-ജല ഉപഭോഗം നിയന്ത്രിക്കുന്നതിന് പ്രത്യേക കാമ്പയിൻ സംഘടിപ്പിക്കുമെന്ന് വൈദ്യുത-ജല അതോറിറ്റി കാര്യ മന്ത്രി ഡോ. അബ്ദുൽ ഹുസൈൻ ബിൻ അലി മി൪സ വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തെ ഏറ്റവും ഉയ൪ന്ന വൈദ്യുത ഉപഭോഗം രേഖപ്പെടുത്തിയിരുന്നു.
സമ്മ൪ സീസണിൻെറ തുടക്കത്തിൽ തന്നെ ഉയ൪ന്ന ഉപഭോഗം രേഖപ്പെടുത്തിയതിനാൽ ഉപയോഗ നിയന്ത്രണം അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം 3040 മെഗാവാട്ട് ഉപഭോഗമാണ് രേഖപ്പെടുത്തിയത്. ഇത് കഴിഞ്ഞ വ൪ഷത്തെ ഏറ്റവും കൂടിയ ഉപഭോഗത്തേക്കാൾ അധികമാണ്. റമദാനിൽ വൈദ്യുത ഉപഭോഗം അധികരിക്കുമെന്നാണ് കരുതുന്നത്.
വൈദ്യുതി ഉപയോഗം കുറക്കുന്നതിനുള്ള രീതികൾ പരിചയപ്പെടുത്തുന്നതോടൊപ്പം തെറ്റായ ഉപയോഗത്തിലൂടെയുള്ള അധിക ഉപയോഗം നിയന്ത്രിക്കാനുമുള്ള മാ൪ഗങ്ങൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തും.
ദിനേനയുള്ള ജല ഉൽപാദനം 168 ദശലക്ഷം ഗ്യാലനാണ്. പരിമിതമായ ജല ഉപയോഗം ശീലിക്കാനാണ് പ്രവാചകൻ ഉണ൪ത്തിയിട്ടുള്ളത്.
നിങ്ങൾ ഒഴുകുന്ന വെള്ളത്തിലായിരുന്നാൽ പോലും അംഗശുദ്ധി വരുത്തുമ്പോൾ ആവശ്യത്തേക്കാളധികം വെള്ളം ഉപയോഗിക്കരുതെന്നാണ് പ്രവാചക നി൪ദേശം. ആസ്ട്രേലിയയിലെ ഒരു ജല നി൪മാണക്കമ്പനി ഈ പ്രവാചക വചനത്തിൻെറ ഒരു ഭാഗം അവരുടെ ബോട്ടിലുകളിൽ രേഖപ്പെടുത്തിയിട്ടുള്ള കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാധാരണയേക്കാൾ ഉയ൪ന്ന ഉപഭോഗം നടക്കുന്ന റമദാനിലും സമ്മ൪ സീസണിലും അത് കുറക്കുന്നതിന് ഓരോ വ്യക്തിയും കമ്പനികളും സ്ഥാപനങ്ങളും മനസ്സ് വെക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
