Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപ്രധാനമന്ത്രിയോട്...

പ്രധാനമന്ത്രിയോട് യുവതി കേഴുന്നു; ‘രണ്ടു മിനിറ്റ് സമയം തരൂ... എനിക്ക് ചിലത് പറയാനുണ്ട്’

text_fields
bookmark_border
പ്രധാനമന്ത്രിയോട് യുവതി കേഴുന്നു; ‘രണ്ടു മിനിറ്റ് സമയം തരൂ... എനിക്ക് ചിലത് പറയാനുണ്ട്’
cancel

ന്യൂഡൽഹി: ‘കേവലം രണ്ടു മിനിറ്റ് സമയം തരൂ... എനിക്ക് ചിലത് താങ്കളോട് നേരിൽ പറയാനുണ്ട്. മന്ത്രിയെ പുറത്താക്കണോ നിലനി൪ത്തണോയെന്ന് അതിനു ശേഷം താങ്കൾക്ക് തീരുമാനിക്കാം..’ രാജസ്ഥാനിൽനിന്ന് 24കാരിയുടെതാണ് ഈ വാക്കുകൾ. യുവതിയുടെ അഭ്യ൪ഥന പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണ്. കേന്ദ്ര രാസവള വകുപ്പ് സഹമന്ത്രി നിഹാൽ ചന്ദ് മേഘ്വാൾ ഉൾപ്പെടെ 17 പേ൪ മാനഭംഗപ്പെടുത്തിയെന്ന പരാതി ഉന്നയിച്ചശേഷം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഭീഷണിയും പ്രലോഭനവും യുവതി മാധ്യമങ്ങൾക്കുമുന്നിൽ വിവരിച്ചു. 2011ലാണ് നിഹാൽ ചന്ദ് ഉൾപ്പെടെയുള്ളവ൪ക്കെതിരെ പരാതി നൽകിയത്.
പ്രതികളെ പിടികൂടുന്നതിനു പകരം പരാതി പിൻവലിപ്പിക്കാനുള്ള ശ്രമമാണ്പൊലീസിൽ നിന്നുണ്ടായത്. വലിയ ആളുകൾക്കെതിരെ പരാതിയുമായി മുന്നോട്ടുപോകുന്നതിൻെറ പ്രത്യാഘാതങ്ങൾ പൊലീസ് ഓഫിസ൪മാ൪ പലകുറി പറഞ്ഞു. എല്ലാം മറന്ന് വീട്ടിൽ അടങ്ങിയിരിക്കാനായിരുന്നു ഉപദേശം. പരാതിയിൽ ഉറച്ചുനിന്നപ്പോൾ അന്വേഷണം പ്രഹസനമാക്കി പരാതി തള്ളി. നേരായ അന്വേഷണം നടത്താതെയാണ് തെളിവില്ളെന്ന് പൊലീസ് കോടതിയിൽ റിപ്പോ൪ട്ട് ചെയ്തത്. പീഡനത്തിന് ഇരയായ തന്നെ കള്ളിയായി മുദ്രകുത്തുന്നത് ദൈവം പൊറുക്കില്ല. പ്രതികളോട് ഹാജരാകാൻ നി൪ദേശിച്ച ജയ്പൂ൪ മെട്രോപൊളിറ്റൻ കോടതിയുടെ തുട൪ നടപടികളിലെങ്കിലും നീതി കിട്ടുമെന്ന് പ്രതീക്ഷയുണ്ടെന്നും യുവതി പറയുന്നു.
റിയൽ എസ്റ്റേറ്റ് ബ്രോക്കറും രാഷ്ട്രീയക്കാരനുമായ ഭ൪ത്താവ് ഓം പ്രകാശ്, ബിസിനസിലും രാഷ്ട്രീയത്തിലും ഉയ൪ച്ച ലക്ഷ്യമിട്ട് മയക്കുമരുന്ന് നൽകി നിഹാൽ ചന്ദ് ഉൾപ്പെടെയുള്ളവ൪ക്ക് തന്നെ കാഴ്ചവെച്ചെന്നാണ് യുവതിയുടെ പരാതി. നിഹാൽ ചന്ദിനു പുറമെ, മുൻമന്ത്രി ജോഗേശ്വ൪ ഗാ൪ഗ്, രാജസ്ഥാൻ യൂനിവേഴ്സിറ്റി മുൻ വിദ്യാ൪ഥി യൂനിയൻ പ്രസിഡൻറ് പുഷ്പേന്ദ്ര ഭരദ്വാജ്, മുൻ അസി. പൊലീസ് കമീഷണ൪ അനിൽ റാവു തുടങ്ങി 17 പേരാണ് പ്രതിസ്ഥാനത്തുള്ളത്.
സാധാരണ കുടുംബത്തിൽ നിന്നുള്ള യുവതിയുടെ പരാതിയിൽ അന്വേഷണം പ്രഹസനമാക്കാനും കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടാനും പ്രതികൾക്ക് സാധിച്ചു. ഇതിനെതിരെ യുവതി നൽകിയ ഹരജിയിൽ നിഹാൽ ചന്ദ് ഉൾപ്പെടെയുള്ളവ൪ക്കെതിരെ കോടതി സമൻസ് അയച്ചതോടെയാണ് പ്രശ്നം വിവാദമായത്. സംഭവം നടക്കുമ്പോൾ പ്രാദേശിക നേതാവ് മാത്രമായിരുന്ന നിഹാൽ ചന്ദ് ഇപ്പോൾ രാജസ്ഥാനിൽ നിന്നുള്ള ഏക മന്ത്രിയാണ്. ദേശീയ മാധ്യമങ്ങളിൽ വാ൪ത്ത ഇടം പിടിച്ചതോടെയാണ് യുവതി നേരിടുന്ന ഭീഷണിയും പ്രലോഭനവും പുറംലോകം അറിഞ്ഞത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്. എന്നാൽ, ബി.ജെ.പി രാജസ്ഥാൻ ഘടകം മന്ത്രിയെ ന്യായീകരിക്കുകയാണ്. കോടതി തള്ളിയ കേസാണിതെന്നാണ് അവരുടെ വാദം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഇതത്തേുട൪ന്നാണ് മോദിയെ കാണാനും ദുരനുഭവം വിവരിക്കാനും അവസരം തേടി യുവതി രംഗത്തുവന്നത്.
ജീവന് ഭീഷണിയുണ്ടെന്നും ജോലിയും പണവും വാഗ്ദാനം ചെയ്യുന്നുണ്ടെന്നും യുവതി പറയുന്നു. നിഹാൽ ചന്ദിനെ ഉടൻ പുറത്താക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമീഷൻ അധ്യക്ഷ മമ്ത ശ൪മ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് പ്രവ൪ത്തക൪ ഡൽഹിയിൽ ബി.ജെ.പി ദേശീയ ആസ്ഥാനത്തിനു മുന്നിൽ പ്രകടനം നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story