Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightരാജുനാരായണ...

രാജുനാരായണ സ്വാമിക്കെതിരെ അന്വേഷണം

text_fields
bookmark_border
രാജുനാരായണ സ്വാമിക്കെതിരെ അന്വേഷണം
cancel

തിരുവനന്തപുരം: ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണെതിരെ ഗുരുതര ആരോപണമുന്നയിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ രാജുനാരായണ സ്വാമിക്കെതിരെ അന്വേഷണം നടത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. അഡീഷനൽ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്.
ഉദ്യോഗസ്ഥ൪ അനാവശ്യമായി ആരോപണ പ്രത്യാരോപണങ്ങൾ നടത്തുന്നതും മാധ്യമങ്ങൾ വഴി പ്രചാരണം നടത്തുന്നതും പരിശോധിക്കാനും ധാരണയായി. മുഖ്യമന്ത്രിക്ക് പരാതി നൽകുംമുമ്പ് ഐ.എ.എസ് അസോസിയേഷന് പരാതി നൽകിയെന്നും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനെതിരെ ഗുരുതരമ പരാമ൪ശം നടത്തിയെന്നതും അന്വേഷണ പരിധിയിലുണ്ട്. പരാതി മാധ്യമങ്ങൾക്ക് ലഭിക്കാനിടയായതും അന്വേഷിക്കും.
കഴിഞ്ഞ തിങ്കളാഴ്ചയാണ് രാജുനാരായണസ്വാമി ചീഫ് സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഐ.എ.എസ് അസോസിയേഷന് പരാതി നൽകിയത്. പരാതി കഴിഞ്ഞദിവസം പുറത്തുവരികയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story