Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഗവര്‍ണര്‍മാര്‍ക്ക്...

ഗവര്‍ണര്‍മാര്‍ക്ക് ചുവപ്പ് കാര്‍ഡ്: രീതി ശരിയാണോ എന്ന് ആലോചിക്കണം –ശങ്കരനാരായണന്‍

text_fields
bookmark_border
ഗവര്‍ണര്‍മാര്‍ക്ക് ചുവപ്പ് കാര്‍ഡ്: രീതി ശരിയാണോ എന്ന് ആലോചിക്കണം –ശങ്കരനാരായണന്‍
cancel

മുംബൈ/കൊൽക്കത്ത: ഗവ൪ണ൪പദവി രാജിവെക്കാൻ ആവശ്യപ്പെട്ട രീതി ശരിയാണോയെന്ന് ഭരണാധികാരികൾ ആലോചിക്കണമെന്ന് മഹാരാഷ്ട്ര ഗവ൪ണ൪ കെ. ശങ്കരനാരായണൻ. ഭരണഘടനാപരമായി അധികാരപ്പെട്ടവ൪ ആവശ്യപ്പെട്ടാൽ ശരിയായ തീരുമാനം കൈക്കൊള്ളുമെന്നും അതിൽ വിഷമമില്ളെന്നും അദ്ദേഹം രാജ്ഭവനിൽ ‘മാധ്യമ’ത്തോട് പറഞ്ഞു. ദിവസങ്ങൾക്ക് മുമ്പ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനിൽ ഗോസ്വാമി രാജി ആവശ്യപ്പെട്ട് വിളിച്ചിരുന്നു. എന്നാൽ, അതിനോട് പ്രതികരിച്ചില്ല. ജനാധിപത്യത്തിൽ ആ൪ക്കും ഒരു സ്ഥാനവും ശാശ്വതമല്ല. വിവാദമുണ്ടാക്കാൻ ആഗ്രഹിക്കുന്നുമില്ല. ഭരണഘടനയാണ് അടിസ്ഥാന ശില. അതനുസരിച്ചാണ് ഗവ൪ണറുടെ നിയമനവും പ്രവ൪ത്തനവും-അദ്ദേഹം പറഞ്ഞു.
ഏഴര കൊല്ലത്തിനിടെ മഹാരാഷ്ട്രയടക്കം ആറു സംസ്ഥാനങ്ങളിൽ ചുമതല വഹിച്ച താൻ പദവി ചിട്ടയോടെയാണ് കൊണ്ടുനടക്കുന്നതെന്ന് ശങ്കരനാരായണൻ പറഞ്ഞു. ഗവ൪ണ൪മാരെ നീക്കംചെയ്യുന്നതുമായി ബന്ധപ്പെട്ട 2010ലെ സുപ്രീംകോടതി വിധി എല്ലാവ൪ക്കും അറിയാം. ഇപ്പോൾ ഭരിക്കുന്ന സ൪ക്കാറിനും അതറിയാം. ശരിയായ നടപടിക്രമം സ്വീകരിച്ചാൽ ശരിയായ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. എന്തായിരുന്നു ആഭ്യന്തര സെക്രട്ടറി ആവശ്യപ്പെട്ടതെന്ന ചോദ്യത്തിന് അതിൻെറ ഭാഷാപരമായ അ൪ഥം രാജിവെക്കണമെന്നാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഇതിനിടെ, താൻ രാജിവെച്ചിട്ടില്ളെന്ന് പശ്ചിമ ബംഗാൾ ഗവ൪ണ൪ എം.കെ. നാരായണൻ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് എന്തെങ്കിലും നി൪ദേശം ലഭിച്ചുവോയെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല. എന്തെങ്കിലും തീരുമാനമെടുത്താൽ അറിയിക്കാമെന്നുപറഞ്ഞ നാരായണൻ എന്തുചെയ്യാൻ പോകുന്നുവെന്ന് മുൻകൂട്ടി അറിയിക്കാൻ താൻ ആ൪ക്കും ബാധ്യസ്ഥനല്ളെന്നും കൂട്ടിച്ചേ൪ത്തു.
ഗവ൪ണ൪മാരുടെ രാജിയുമായി ബന്ധപ്പെട്ട് വിവാദം മുറുകുന്നതിനിടെ, അസം ഗവ൪ണ൪ ജെ.ബി. പട്നായ്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു.
സൗത്ത് ബ്ളോക്കിലെ പ്രധാനമന്ത്രിയുടെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച. കഴിഞ്ഞ ദിവസം പട്നായ്ക് രാജിവെച്ചതായി അഭ്യൂഹം പരന്നെങ്കിലും അത് അദ്ദേഹം നിഷേധിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story