വീട്ടമ്മയുടെ ആത്മഹത്യ: ബ്ളേഡ് ഇടപാടുകാരന്‍ അറസ്റ്റില്‍
text_fieldsകാഞ്ഞങ്ങാട്: വീട്ടമ്മ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ബ്ളേഡ് ഇടപാടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ബേക്കൽ ഹദ്ദാദ് നഗറിലെ ഇബ്രാഹിമിനെ (62)യാണ് ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. പള്ളിക്കര സ൪വീസ് സഹകരണ ബാങ്ക് പിഗ്മി കലക്ഷൻ ഏജൻറായിരുന്ന ബേക്കൽ കുറിച്ചിക്കുന്ന് കോളനിയിലെ രാജേഷിൻെറ ഭാര്യ കെ. ഷീബ (32)യാണ് കഴിഞ്ഞ വെള്ളിയാഴ്ച ആത്മഹത്യ ചെയ്തത്. ഇവ൪ ഒരുവ൪ഷം മുമ്പ് ചെക്ക് ഈടായി നൽകി കടംവാങ്ങിയ തുകയുടെ ഇരട്ടിയിലധികം തിരികെ നൽകിയിട്ടും കൂടുതൽ തുക ആവശ്യപ്പെട്ട് ഇബ്രാഹിം മാനസികമായി പീഡിപ്പിച്ചതിനെ തുട൪ന്നാണ് ആത്മഹത്യ. പൊലീസ് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പിൽ ഇക്കാര്യം പറയുന്നുണ്ട്. ഓപറേഷൻ കുബേരയുടെ ഭാഗമായി ഇബ്രാഹിമിൻെറ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയപ്പോൾ മറ്റു രേഖകൾക്കൊപ്പം ഷീബ നൽകിയ ചെക്കും കണ്ടത്തെിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
