Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2014 4:40 PM IST Updated On
date_range 12 Jun 2014 4:40 PM ISTപാഠഭാഗങ്ങള്‍ തീരാതെ പി.ജി. പരീക്ഷ; വിദ്യാര്‍ഥികള്‍ പ്രതിസന്ധിയില്‍
text_fieldsbookmark_border
നരിക്കുനി: കാലിക്കറ്റ് സര്‍വകലാശാലയുടെ പി.ജി നാലാം സെമസ്റ്റര്‍ പരീക്ഷ ഈമാസം 20 മുതല്‍ ഷെഡ്യൂള്‍ ചെയ്തത് വിദ്യാര്‍ഥികളെ കുഴക്കുന്നു. കഴിഞ്ഞ ഫെബ്രുവരി ആദ്യവാരത്തിലാണ് മൂന്നാം സെമസ്റ്റര്‍ പരീക്ഷ കഴിഞ്ഞത്. രണ്ടാം വാരത്തില്‍ ക്ളാസുകള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ യൂനിയന്‍ പരിപാടികളും വര്‍ഷാവസാന ചടങ്ങുകളുംമൂലം പല ദിവസങ്ങളിലും അധ്യയനം മുടങ്ങി. ആകെ ലഭിച്ചത് 30 പ്രവൃത്തി ദിവസങ്ങള്‍ മാത്രമാണ്. മധ്യവേനല്‍ അവധി വന്നതോടെ ഏപ്രില്‍, മേയ് മാസങ്ങളില്‍ ക്ളാസുകള്‍ അടക്കുകയും ചെയ്തു. 80 പ്രവൃത്തി ദിവസങ്ങളെങ്കിലും ഇവര്‍ക്ക് ലഭിക്കേണ്ടിയിരുന്നു. എന്നാല്‍ കോളജ് തുറന്നതോടെ ക്ളാസുകളടച്ച് സ്റ്റഡി ലീവ് നല്‍കാന്‍ തയാറെടുക്കുകയാണ് മിക്ക കോളജ് അധികൃതരും. സെല്‍ഫ് ഫിനാന്‍സ് കോളജുകള്‍ ക്ളാസുകള്‍ തന്നെ നിര്‍ത്തിക്കഴിഞ്ഞു. സിലബസ് മുഴുവന്‍ പൂര്‍ത്തിയാക്കി ക്ളാസുകള്‍ നല്‍കണമെന്നും 80 പ്രവൃത്തി ദിവസങ്ങള്‍ ലഭിക്കുമാറ് പി.ജി. നാലാം സെമസ്റ്റര്‍ പരീക്ഷ മാറ്റി ഷെഡ്യൂള്‍ ചെയ്യണമെന്നുമാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
