Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2014 5:11 PM IST Updated On
date_range 11 Jun 2014 5:11 PM ISTപട്ടയം നല്‍കുന്നതിലെ കാലതാമസം; പെരിങ്ങനാട് വില്ലേജ് ഓഫിസ് സി.പി.ഐ ഉപരോധിച്ചു
text_fieldsbookmark_border
അടൂര്‍: പാറക്കൂട്ടത്ത് വര്‍ഷങ്ങളായി താമസിക്കുന്ന 18 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ നേതൃത്വത്തില്‍ പെരിങ്ങനാട് വില്ലേജ് ഓഫിസ് ഉപരോധിച്ചു. 2000-ത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഈ കുടുംബങ്ങള്‍ക്ക് കൈവശരേഖ അനുവദിച്ചിരുന്നു. മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് കൈവശരേഖ അനുവദിക്കുന്നതിന് നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നു. എന്നാല്‍ ഈ സര്‍ക്കാര്‍ ഇതുസംബന്ധിച്ച് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം എ.പി. ജയന്‍ ഉദ്ഘാടനം ചെയ്തു. ഡെന്നി തോമസ് അധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കമ്മിറ്റിയംഗം മുണ്ടപ്പള്ളി തോമസ്, ടി. മുരുകേശ്, എ.പി സന്തോഷ്, സന്തോഷ് പാപ്പച്ചന്‍, ബൈജു മുണ്ടപ്പള്ളി, കെ.പി. കമലാസനന്‍, ജോര്‍ജ് സാമുവേല്‍, ശ്രീലത രമേശ്, ആശ ഷാജി, ഷൈലജ പുഷ്പന്‍ എന്നിവര്‍ സംസാരിച്ചു. പട്ടയം നല്‍കുന്നതിന് നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിക്കാമെന്ന് ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ശശി, സുകുമാരന്‍ എന്നിവര്‍ ഉറപ്പ് നല്‍കി. രാധാകൃഷ്ണന്‍ പാറക്കൂട്ടം നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
