Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightവൈദ്യുതിമേഖലയിലെ...

വൈദ്യുതിമേഖലയിലെ പ്രതിസന്ധി: എ.ഐ.വൈ.എഫ് മാര്‍ച്ച് നടത്തി

text_fields
bookmark_border
വൈദ്യുതിമേഖലയിലെ പ്രതിസന്ധി: എ.ഐ.വൈ.എഫ് മാര്‍ച്ച് നടത്തി
cancel
പത്തനംതിട്ട: വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയും മേഖലയിലെ പ്രതിസന്ധിക്കെതിരെയും എ.ഐ.വൈ.എഫ് ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ പത്തനംതിട്ട ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്‍െറ ഭാഗമായിട്ടായിരുന്നു മാര്‍ച്ച്. ജില്ലാസെക്രട്ടറി അഡ്വ. കെ.ജി രതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്‍റ് അനീഷ് ചുങ്കപ്പാറ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സാബു കണ്ണങ്കര, ജില്ലാ ജോയന്‍റ് സെക്രട്ടറി എ. ദീപകുമാര്‍, ജില്ലാകമ്മിറ്റി അംഗങ്ങളായ ജോര്‍ജ് മാത്യു, സന്തോഷ് കൊല്ലംപടി, പ്രേംജിത്ത്, സതീശ് ചന്ദ്രന്‍, എം.വി. പ്രസന്നകുമാര്‍, ഷിബു, സജി ചാക്കോ, അനിതകുമാരി, ബൈജു , അഡ്വ.സുഹാസ് എം.ഹനീഫ്, പ്രവീണ്‍ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കണ്ണങ്കരയില്‍നിന്ന് ആരംഭിച്ച പ്രകടനത്തിന് രാജേഷ് ആനപ്പാറ, ഗോപാലകൃഷ്ണന്‍ കുളനട, നജീബ് ഇളയനില, എസ്.പ്രകാശ്, ബിജു, രമേശ് ഇരവിപേരൂര്‍, വിജയന്‍ വെണ്‍പാല, കെ. സി. രാമചന്ദ്രന്‍ നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story