Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2014 5:07 PM IST Updated On
date_range 11 Jun 2014 5:07 PM ISTവിം റോക് ക്രഷര്‍ യൂനിറ്റ് പ്രവര്‍ത്തിക്കുന്നത് നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച്
text_fieldsbookmark_border
പത്തനംതിട്ട: ജില്ലയിലെ ഖനന സ്ഥലങ്ങളുടെ പരിശോധനക്ക് കലക്ടര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം, ഏക്കറുകണക്കിന് സര്‍ക്കാര്‍ ഭൂമി കൈയേറി പാറ പൊട്ടിച്ചെന്ന് കണ്ടെത്തിയ വടശേരിക്കര തെക്കുംമലയിലെ വിം റോക് ക്രഷര്‍ യൂനിറ്റ് നിയമവ്യവസ്ഥയെ വെല്ലുവിളിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി. മേഖലയില്‍ വന്‍തോതില്‍ ഖനനം നടക്കുന്നുണ്ട്. നിയമലംഘനം അധികാരികളുടെ മുന്നില്‍ നടന്നിട്ടും നടപടി സ്വീകരിക്കാത്തത് ഭരണതലത്തിലെ ഉന്നത സ്വാധീനത്താലാണ്. പരിസ്ഥിതി ആഘാത പഠനങ്ങള്‍ നടത്താതെ പാറമടകള്‍ക്ക് അനുമതി നല്‍കാനുള്ള മറ്റൊരു നീക്കത്തിന്‍െറ ഫലമാണ് മല്ലപ്പള്ളിയിലെ മാന്താറ്റുപാറ. ഇതിന് ഖനനാനുമതി നേടിയെടുക്കാനുള്ള ശ്രമം തല്‍പരകക്ഷികള്‍ തുടരുന്നു. നിയമ ലംഘനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്ന സമീപനമാണ് ജില്ലയിലെ മൈനിങ് ആന്‍ഡ് ജിയോളജി വിഭാഗം സ്വീകരിക്കുന്നത്. ജില്ലയിലെ ക്രഷര്‍ യൂനിറ്റുകള്‍ക്കെതിരെ നടക്കുന്ന ജനകീയ സമരങ്ങളെ കണ്ടില്ലെന്നുനടിക്കുന്ന സമീപനമാണ് വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികള്‍ കൈക്കൊള്ളുന്നതെന്നും സമിതി പ്രസ്താവനയില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
