Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightവികലാംഗക്ഷേമ...

വികലാംഗക്ഷേമ കോര്‍പറേഷന്‍െറ ജില്ലാ നോഡല്‍ ഓഫിസ് തുടങ്ങി

text_fields
bookmark_border
വികലാംഗക്ഷേമ കോര്‍പറേഷന്‍െറ  ജില്ലാ നോഡല്‍ ഓഫിസ് തുടങ്ങി
cancel
കാസര്‍കോട്: സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍െറ ആദ്യ ജില്ലാ നോഡല്‍ ഓഫിസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ കളത്തില്‍ അബ്ദുല്ല അധ്യക്ഷത വഹിച്ചു. സ്വയംതൊഴില്‍ പദ്ധതിയുടെ ഭാഗമായുള്ള തയ്യല്‍ മെഷീന്‍ വിതരണ ഉദ്ഘാടനം ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ നിര്‍വഹിച്ചു. കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ഡോ. റോഷന്‍ ബിജ്ലി മുഖ്യപ്രഭാഷണം നടത്തി. എന്‍.പി.ആര്‍.പി.ഡി ജില്ലാ കോഓഡിനേറ്റര്‍ എസ്. നസീം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.എസ്. കുര്യാക്കോസ് കോര്‍പറേഷന്‍ ബോര്‍ഡ് അംഗം വിമല്‍കുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ കെ. സുജാത, നീലേശ്വരം മുനിസിപ്പാലിറ്റി ചെയര്‍പേഴ്സന്‍ പി. ഗൗരി, കാഞ്ഞങ്ങാട് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എ. കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് മെംബര്‍മാരായ പാദൂര്‍ കുഞ്ഞാമു ഹാജി, പ്രമീള സി. നായിക്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ. അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് ചെയര്‍പേഴ്സന്‍ മമതാ ദിവാകര്‍ സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.കെ. സോമന്‍ നന്ദിയും പറഞ്ഞു. വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, എന്‍.പി.ആര്‍.പി.ഡി നിര്‍വഹണ സമിതി അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു. ജില്ലാ പഞ്ചായത്ത് കെട്ടിടത്തിലുള്ള എന്‍.പി.ആര്‍.പി.ഡി ജില്ലാ ഓഫിസാണ് വികലാംഗക്ഷേമ കോര്‍പറേഷന്‍ ജില്ലാ നോഡല്‍ ഓഫിസായി പ്രവര്‍ത്തിക്കുക. കോര്‍പറേഷന്‍െറ സഹകരണത്തോടെ ജില്ലാ പഞ്ചായത്ത് ദേശീയ വികലാംഗ പുനരധിവാസ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ സമഗ്ര പുനരധിവാസത്തിനുള്ള അതിജീവനം പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനും ജില്ലാ നോഡല്‍ ഓഫിസ് പ്രവര്‍ത്തനം സഹായകമാകും. വിഭിന്ന ശേഷിയുള്ളവര്‍ കോര്‍പറേഷന്‍െറ വിവിധ ക്ഷേമപ്രവര്‍ത്തനങ്ങളുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് തിരുവനന്തപുരത്തെ ആസ്ഥാനവുമായി നിരന്തരം ബന്ധപ്പെടേണ്ടിവരുന്ന ബുദ്ധിമുട്ടിന് ശാശ്വതപരിഹാരമായാണ് ജില്ലയില്‍ നോഡല്‍ ഓഫിസ് ആരംഭിച്ചിരിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story